പൗരത്വഭേദഗതിനിയമം മതനിരപേക്ഷത തകർക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാ അനുശാസിക്കുന്ന തുല്യതയ്ക്കു പൗരത്വനിയമം എതിരാണെന്ന് ഗവർണർ നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗത്തിൽ പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നിലപാടെടുത്തതുകൊണ്ടു ആകെ ആശങ്കയായിരുന്നെങ്കിലും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഗവർണർ നിലപാട് മാറ്റുകയായിരുന്നു.

 സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വായിച്ചു. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ പതിനെട്ടാം ഖണ്ഡിക വായിച്ചപ്പോള്‍ ഭരണപക്ഷം ഡസ്‌കില്‍ അടിച്ചാണ് ആഹ്ലാദം രേഖപ്പെടുത്തിയത്.

ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും ഗവർണറോട് ഈ ഭാഗം വായിക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് വിമർശനങ്ങളും വായിക്കുകയായിരുന്നു.

പൗരത്വനിയമത്തോടുള്ള സർക്കാരിന്റെ എതിർപ്പിൽ വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് വായിക്കുകയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു വിമര്ശനങ്ങളുള്ള ഭാഗവും വായിച്ചത്. നയപ്രഖ്യാപനപ്രസംഗത്തിൽ ഇല്ലാത്ത ഗവർണറുടെ ഈ പരാമർശം സഭാ രേഖകളിൽ ഉണ്ടാകില്ല

നയപ്രഖ്യാപനത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു.  ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം സി എ എ അനുകൂലപരാമര്ശങ്ങളിലുള്ള വിയോജിപ്പിന്റെ പശ്ചാത്തലത്തിൽ കടുത്ത നിലപാടെടുക്കുന്നതിന്റെ ഭാഗമായി തടയുകയായിരുന്നു. സഭയിലേക്കു സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കുന്നതിനിടെയാണ് പ്രതിപക്ഷം ഗവർണർ മടങ്ങിപ്പോകണമെന്നു ആവശ്യപ്പെട്ടു പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിഷേധമുദ്രാവാക്യങ്ങൾ മുഴക്കിയത്.

‘ഗോബാക്ക്’ വിളികളുമായി ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു. നിയമ സഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. 

അതേസമയം നിയമസഭയിൽ നടക്കുന്നത് നാടകമാണെന്നു പ്രതിപക്ഷനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആക്ഷേപിച്ചു. ഗവർണറും മുഖ്യമന്ത്രിയും ഭായി ഭായി ആണെന്ന് പുതിയ സംഭവവികാസങ്ങൾ തെളിയിച്ചിരിക്കുകയാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാൽ  പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള നിലപാടുകൾ ഉൾപ്പെടെയുള്ള പ്രസംഗം പൂർണമായും ഗവർണർ വായിച്ചത് സംസ്ഥാന സർക്കാരിന്റെ വലിയ വിജയമാണെന്ന് വ്യാഖ്യാനിക്കപ്പെടുകയാണ്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അപ്പോഴീ ഗവർണർ സ്ഥാനം ഒന്നുമല്ലേ.. രഘുനന്ദൻ എഴുതുന്നു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here