Saturday, August 8

‘സുപ്രീം കോടതിയിൽ പോയത് നിയമത്തോട് ജനങ്ങൾക്കുള്ള ആശങ്കയകറ്റാൻ’ ; ചീഫ് സെക്രട്ടറി ഗവർണറെ കണ്ടു

സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് ഗവർണറോട് വിശദീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. ഗവര്‍ണറെ മനഃപൂര്‍വം അവഗണിച്ചില്ല. മുന്‍പും കേന്ദ്ര നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കോടതിയില്‍ പോയത് പൗരത്വനിയമത്തിൽ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനാണ്. വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചേക്കുമെന്നാണു സൂചന.

ഗവര്ണറുമൊത്തുള്ള കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടുനിന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണറെ അവഗണിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വാക്കാലുള്ള മറുപടിയിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്‌

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ ദൂരീകരിക്കുന്നതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ട്. അന്നും നിലവിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരെ അറിയിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഈ മറുപടിയോടെ ഗവർണർ പിൻവാങ്ങുമെന്നാണ് സൂചന

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Spread the love
Read Also  മടിയിൽ കനമുള്ളവനെ വഴിയിൽ ഭയക്കേണ്ടതുള്ളൂ' മുഖ്യമന്ത്രിക്ക് നേരെ ജയശങ്കറിൻ്റെ പരിഹാസം

1 Comment

Leave a Reply