ജനാധിപത്യസംവിധാനത്തിൽ അഭിപ്രായവ്യത്യാസം സ്വാഭാവികമാണെന്നും എന്നാൽ നിയമസഭയിൽ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയത് നിയമവിരുദ്ധമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ഭരണഘടനാ വിദഗ്ധരുമായി താന്‍ ചര്‍ച്ച നടത്തിഎന്നും ഗവർണർ പറഞ്ഞു

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍, ഭരണഘടനാപരമായ നടപടിയായിരിക്കും സ്വീകരിക്കുകയെന്നതായിരിക്കും തന്റെ സമീപനമെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് താന്‍ കണ്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഗവർണർ

നയപ്രഖ്യാപനപ്രസംഗം സംബന്ധിച്ച് ഭരണഘടന എന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത്, അതായിരിക്കും ചെയ്യുക ഗവര്‍ണര്‍ വെളിപ്പെടുത്തി. കോപ്പി കാണാത്തതിനാല്‍ അതേക്കുറിച്ചു അഭിപ്രായം പറയുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചുപറയാനാവും, ഭരണഘടനയ്ക്കും നിയമത്തിനും ചട്ടത്തിനും അനുസൃതമായിരിക്കും തന്റെ നടപടി. അതിനു വിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. അതു ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന ആരും ചര്‍ച്ചയ്ക്കു തയാറാവുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കിയതിലും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയതിലും തന്റെ നിലപാടുകളിൽ മാറ്റമില്ല. നിയമത്തെ ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെ എതിര്‍ക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ആ അഭിപ്രായത്തെ മാനിക്കുന്നു. എന്നാല്‍ നടപടികള്‍ ചട്ടത്തിനും നിയമത്തിനും അനുസരിച്ചായിരിക്കണം സംസ്ഥാനം പ്രവർത്തിക്കേണ്ടത്. നിയമത്തിനു മുകളിലാണ് താന്‍ എന്ന് ആരെങ്കിലും കരുതിയാല്‍ അംഗീകരിക്കാനാവില്ല.

ചട്ടം സസ്‌പെന്‍ഡ് ചെയ്തുകൊണ്ടു മാത്രമേ ഇക്കാര്യത്തില്‍ നിയമസഭയ്ക്കു പ്രമേയം അവതരിപ്പിക്കാനാവൂ എന്നാണ് ഭരണഘടനാ വിദഗ്ധര്‍  വ്യക്തമാക്കിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

Read Also  'ദില്ലി ജമാ മസ്ജിദു പാക്കിസ്ഥാനിലാണോ ?' കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോടതി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here