Thursday, January 20

സർക്കാർ ഭൂമി ആരാധനാലയങ്ങൾക്ക് പതിച്ചു കൊടുക്കാൻ റവന്യൂ വകുപ്പ്

സർക്കാർ ഭൂമി ആരാധനാലയങ്ങൾക്ക് പതിച്ചു കൊടുക്കാനുള്ള തീരുമാനവുമായി റവന്യൂ വകുപ്പ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആരാധാനാലയങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉപാധികളോടെ ഭൂമി പതിച്ചു നൽകാനുള്ള തീരുമാനമാണ് റവന്യൂ വകുപ്പ് എടുത്തിരിക്കുന്നത്. പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കി ബാക്കിയുള്ള സ്ഥലം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വിപണിവില നല്‍കാന്‍ കഴിയാത്തവര്‍ക്കായി ഭൂമി പാട്ടത്തിന് നൽകാനും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ ഉള്‍പ്പടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍, വിദ്യാലയങ്ങൾ എന്നിവ സർക്കാർ ഭൂമി വര്ഷങ്ങളായി കയ്യേറിയിരിക്കുന്നത് തിരിച്ച് പിടിച്ചു പ്രവർത്തനത്തിനാവശ്യമായ ഭൂമി തിരികെ നൽകാനാണ് തീരുമാനം. വിദ്യാലയങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് പാട്ടത്തിന് നൽകിയ ഭൂമിയുടെ പാട്ട കുടിശ്ശിക നടത്തിയ സ്ഥാപനങ്ങൾക്കും ഉപാധികളോടെ കാലാവധി നീട്ടി നൽകാൻ തീരുമാനമായി.

Spread the love