Wednesday, January 19

എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ സുരക്ഷയോരുക്കണമെന്നു ഹൈക്കോടതി

ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശിക്കാനാവശ്യമായ സുരക്ഷയോരുക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. യുവതികള്‍ സുരക്ഷ തേടി പോലീസിനെ സമീപിക്കാമായിരുന്നു. ക്ഷേത്ര പവിത്രത സംരക്ഷിച്ചു മണ്ഡലകാലഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രദര്‍ശനത്ത്തിന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട്  യുവതികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു  ഹൈക്കോടതി 

പോലീസ് അക്രമം കാണിച്ചെങ്കില്‍ സര്‍ക്കാര്‍  എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ചോദിച്ചു. 

ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കാതിരിക്കാനാണ് നോക്കുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍  പറഞ്ഞു. മണ്ഡല കാലത്ത് ആവശ്യമായ എല്ലാ സുരക്ഷയുമോരുക്കും. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ശബരിമലയില്‍ എത്തിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം 

Spread the love
Read Also  ശബരിമല സ്ത്രീവിദ്വേഷികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ തിരിച്ചടി

Leave a Reply