Thursday, January 20

ശബരിമലയിൽ കോടതിവിധി നടപ്പാക്കാനാവില്ലെങ്കിൽ തന്ത്രി പുറത്തുപോകണമെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാനാവില്ലെങ്കിൽ തന്ത്രി രാജിവെച്ചുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് അവിടെ പ്രവേശനം അനുവദിച്ചതു സുപ്രീം കോടതിയാണ്‌.
 

ശബരിമലയിൽ സുപ്രീം കോടതി വിധിയാണു സർക്കാർ നടപ്പാക്കിയത്. ഇതിൽ അസാധാരണമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു പറഞ്ഞു. നിയമ വ്യവസ്ഥയുടെ ലംഘനം കൂടിയാണു തന്ത്രിയുടെ നടപടി. അവിടെ പ്രവേശനം തേടുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്‌.
ഭരണഘടനയോട് കൂറു പുലർത്തുക എന്നതു സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്‌.
യുവതികളെ അവിടെ ഹെലികോപ്റ്ററിൽ ഇറക്കുകയല്ല ചെയ്തതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചപ്പോൾ അവിടെ നൂറുകണക്കിനു ഭക്തരുണ്ടായിരുന്നു. അവർക്കൊന്നും ഒരു പ്രതിഷേധവുമില്ലായിരുന്നു. യുവതികൾ മടങ്ങിയശേഷമാണു വാർത്ത പുറത്തുവിട്ടത്‌. അപ്പോഴൊന്നും യാതൊരുവിധ പ്രതിഷേധവും നേരിടേണ്ടിവന്നില്ല. സ്വാഭാവിക പ്രതിഷേധം നാട്ടിലില്ല. അയ്യപ്പഭക്തരിലുമില്ല. ചിലർ ബോധപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്‌.
വിശ്വാസങ്ങളോട് സർക്കാരിനു യാതൊരു എതിർപ്പുമില്ല. വിശ്വാസങ്ങളെ തകർക്കാൻ സർക്കാർ യാതൊന്നും ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിൽ ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിൻ്റെ പേരിൽ ബി ജെ പി – സംഘപരിവാർ പ്രവർത്തകർ കടകളും വാഹനങ്ങളും അടിച്ചു തകർക്കുകയാണെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെ എസ് ആർ ടി സി ബസുകൾക്കുനേരെയും വ്യാപകമായ കല്ലേറു നടക്കുകയാണെന്നു അദ്ദേഹം അറിയിച്ചു. സി പി എം പാർട്ടി ഓഫീസുകൾക്കു നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരിക്കുകയാണു. ഹർത്താലിനോടാനുബന്ധിച്ചു നടക്കുന്ന അക്രങ്ങളെ കർശനമായി നേരിടുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി

സർക്കാർ മുൻ കൈ എടുത്തു സംഘടിപ്പിച്ച വനിതാമതിൽ വൻ വിജയമായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മതിലിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു

 

 

 

Spread the love
Read Also  വോട്ടുകാലത്ത് യുവതീപ്രവേശനത്തിനു വിലക്കോ നവോഥാനക്കാരേ!!! പി കെ സി പവിത്രൻ എഴുതുന്നു

Leave a Reply