Thursday, January 20

വെടിയുണ്ട തുളച്ച കറുത്ത ദിനത്തിന്‍റെ ഓര്‍മ്മയ്ക്ക് ഒരു വയസ്, ഗൗരി ലങ്കേഷിന് ഓര്‍മ്മയുടെ പ്രണാമം

ദുരന്തമുഖങ്ങളിലും യുദ്ധരംഗങ്ങളിലും നിരവധി മാധ്യമപ്രവര്‍ത്തകര്‍ മരണപ്പെട്ടിട്ടുള്ളത് ആകസ്മികതകളാണ്. ജീവന്‍ പണയപ്പെടുത്തിയും അത്തരം രംഗങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സേവനത്തിന്‍റെ മഹത്വത്തെ അവ അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ സ്വേച്ഛാധിപതികളുടെ നാടുകളിലും നാളുകളിലും ലോകത്താകമാനം മാധ്യമപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്യുന്നത് മാധ്യങ്ങളോടുള്ള ഭരണകൂടഭീതിയുടെ അസഹിഷ്ണുതയുടെ ഫലമാണ്.

ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ബാംഗ്ലൂരില്‍ വെടിയേറ്റു മരിച്ചിട്ട് 2018 സെപ്റ്റംബര്‍ 5ന് ഒരാണ്ട് തികയുന്നു. ഗൗരി ലങ്കേഷിന് പ്രതിപക്ഷം ഓര്‍മ്മയിലൂടെ പ്രണാമം അര്‍പ്പിക്കുന്നു. ഒപ്പം ഗൗരി ലങ്കേഷിന്‍റെ വധത്തില്‍ സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയ്ക്കുള്ള ബന്ധം തെളിഞ്ഞിട്ടും യഥാര്‍ത്ഥ കുറ്റവാളികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷത്തിനുള്ള പ്രതിഷേധവും രേഖപ്പെടുത്തുന്നു.

 

Spread the love