കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്മിറ്റായ പ്രവാസികളായ രോഗികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ ചികിത്സാ ചിലവ് ഏല്‍ക്കാന്‍ സന്നദ്ധനായ ഗ്യാരണ്ടര്‍ വേണ്ടി വരും. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ അഡ്മിറ്റ് ആയിക്കഴിഞ്ഞാല്‍ പിന്നീട് വേണ്ടി വരുന്ന മിക്ക ചികിത്സക്കും ഫീസ് ഈടാക്കുന്ന രീതി നേരത്തെ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടങ്ങിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ഒരു ഗ്യാരണ്ടിയര്‍ ആശുപത്രി രേഖയില്‍ ഒപ്പുവേക്കേണ്ടി വരും. എന്നാല്‍ മാത്രമേ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചിലവ് വരുന്ന ചികിത്സകള്‍ രോഗിക്ക് ലഭ്യമാകുകയുള്ളൂ. ഏതെങ്കിലും കാരണവശാല്‍ രോഗിക്ക് ഫീസ് അടക്കാന്‍ കഴിയാത്ത സ്ഥിവിശേഷം ഉണ്ടായാല്‍ ചികിത്സാ ഫീസ് ഗ്യാരണ്ടിയറില്‍ നിന്ന് ഈടാക്കണമെന്നും സര്‍ക്കുലറില്‍ ഉണ്ട്. ഫീസ് ഒടുക്കിയില്ലെങ്കില്‍ ഗ്യാരണ്ടിയര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും.

Read Also  പലസ്തീനിന്റെത് ആഗോളതലത്തിൽ പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണെന്ന് പ്രഥമ അറബ്-യൂറോപ്യൻ ഉച്ചകോടി

LEAVE A REPLY

Please enter your comment!
Please enter your name here