Monday, January 24

ഒരു സംസ്കാരത്തിന്റെ അന്ത്യം കുറിക്കപ്പെടുന്നു

മുഖത്തെ പാല്‍ പുഞ്ചിരിമാഞ്ഞ് അവള്‍ നിത്യതയിലേയ്ക്ക് മടങ്ങി. ദാരിദ്രത്തിന്റെ കൊടും ഭീകരാവസ്ഥയില്‍ നിന്ന് ദൈവം അവളെ രക്ഷിച്ചുവെന്ന് പറയുന്നതാവും ശരി. നിത്യവൃത്തിക്ക് വേണ്ടി അമേരിക്കയിലേയ്ക്ക് കുടിയേറിയ ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ കഥയാണിത്. അല്ല, ജീവിതം തന്നെയാണിത്. അഭയാര്‍ഥികളോടുള്ള ട്രംപ് ഭരണകൂട ഭീകരതയുടെ ബാക്കിപത്രമാണ് ഇവരുടെ ജീവിതം. നല്ല നാളുകള്‍ സ്വപ്‌നം കണ്ട് അമേരിക്കയില്‍ എത്തിയ ഈ കുടുംബത്തെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു.

അവരനുഭവിച്ച കഷ്ടപ്പാടില്‍ അവര്‍ക്ക് നഷ്ടമായത് സ്വന്തം മകളെ തന്നെയായിരുന്നു. യുഎസ് അതിര്‍ത്തിയിലെ സൈനിക കസ്റ്റഡിയില്‍ മരിച്ച ഗ്വാട്ടിമലയിലെ ജാക്ലിന്‍ കാള്‍ മക്വിന്‍ എന്ന പിഞ്ചുബാലികയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തെക്കൂറിച്ചാണീ പറഞ്ഞത്. ദാരിദ്രവും പട്ടിണിയുമാണ് ഈ പിഞ്ചുബാലികയെ മരണത്തിലേക്ക് തള്ളിവിട്ടത്. ക്രിസ്മസ് ദിനത്തിലാണ് ജാക്ലിന്റെ ശരീരം സംസ്‌കരിച്ചത്. അനേകമാളുകൾ അവളുടെ വിലാപയാത്രയില്‍ പങ്കെടുത്തപ്പോൾ അവളുടെ പിതാവ് ഒഴിഞ്ഞുനിൽക്കുകയായിരുന്നു.

പ്രിയ പുത്രി വേര്‍പിരിഞ്ഞ ദുഖം ആ പിതാവിനെയാകെ തളര്‍ത്തിയിരുന്നു. മകളെ നഷ്ടപ്പെട്ട വേദന ഉള്‍ക്കൊള്ളാനാകാതെ അവളുടെ കുടുംബം തകര്‍ന്നിരുന്നു. സ്വന്തം നാട്ടില്‍ തൊഴിലവരങ്ങള്‍ ഇല്ലാതിരുന്നതും കൃഷിയില്‍ നിന്ന് ആവശ്യത്തിന് വരുമാനം ലഭിക്കാഞ്ഞതുമാണ് തങ്ങള്‍ കൊടിയ ദാരിദ്രം അനുഭവിക്കാന്‍ കാരണമായിത്തീര്‍ന്നതെന്നാണ് ജാക്ലിന്റെ പിതാവ് പറഞ്ഞത്. 

ഇതൊരു സംഭവം. കഴിഞ്ഞ എട്ട് മാസങ്ങൾക്ക് മുമ്പ് ഗ്വാട്ടിമലയിലെ സർക്കാർ നടത്തുന്ന അഭയാർത്ഥി ഷെൽട്ടറിൽ 41 പെൺകുട്ടികൾ തീപ്പൊള്ളലേറ്റു മരിച്ചു. അൽജസീര നടത്തിയ അന്വേഷണാത്മക റിപ്പോർട്ടി ലൈംഗികാതിക്രമം മുതൽ കഠിനമായ ദേഹോപദ്രവം വരെ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും നേരിടേണ്ടി വരുന്നതായും പറയുന്നു. ഒരു ജനതയുടെ വംശഹത്യ പോലും ഇവിടെ നടക്കുന്നു.

ചരിത്രപരവും വർഗ്ഗപരവുമായ ഒരന്വേഷണം ഇക്കാര്യത്തിൽ നടത്തിയാൽ
ജാക്ലിന്‍  ജനിച്ചത് അമേരിക്കൻ സംസ്കാകാരത്തിന്റെ  ഉറവിടമെന്ന് കരുതുന്ന മായൻ സംസ്‌കൃതിയിലാണെന്നു കണ്ടെത്താം . കച്ചവടത്തിൻ്റെയും മൂലധന വികസനത്തിൻ്റേയും ഇടപെടലിൽ സ്വന്തം ഇരിപ്പിടവും സംസ്കാരവും നഷ്ടമാകുന്നത് ലോകത്തെല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇന്ത്യയിലും സംഭവിക്കുന്നു. 

 

1900 ൽ നിലവിൽ വന്ന കോഫി ക്യാപ്പിറ്റലിസത്തിൻ്റെ ഇരകളാണിവരെന്നു പറയുന്നതാണ് ചരിത്രപരമായ ശരി. ന്യൂയോർക്ക് ബാങ്കുകളുടെ ഇടപെടൽ മൂലമുണ്ടായ സമ്പത്തിക അഭിവൃത്തി ഗ്വാട്ടിമലയിലേക്ക് കൃഷിഭൂമി തിരക്കിപ്പോ
കാൻ ഇടയാക്കുകയും തദ്ദേശീയരായ ജാക്ലിൻ്റെ പൂർവികരുൾപ്പെടുന്ന മായൻ വംശക്കാർ അവിടംവിട്ട് പോകാൻ പ്രേരിപ്പിക്കപ്പെടുകയുമായിരുന്നു. കരീബിയയിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും പലായനം ചെയ്ത ആദിമ മനുഷ്യൻ്റെ പിന്തലമുറ പിന്നീടുവന്ന അമേരിക്കൻ ഭരണകൂടത്തിനൊന്നും തന്നെ അവരുടെ ജീവിതത്തിനു വേണ്ടിയൊന്നും ചെയ്യാൻ സാധിച്ചില്ല എന്നത് മാത്രമല്ല ഭരണ പരിഷ്കാരങ്ങൾകൊണ്ടും സാമ്പത്തിക അധീശത്വം കൊണ്ടും ഈ ജനതയെ വല്ലാതെ വീർപ്പുമുട്ടിക്കുകയായിരുന്നു.  ചില ജനതകൾ അത്ര പെട്ടെന്ന് സാംസ്കാരികമായ പൈതൃകാവസ്ഥയിൽ നിന്നും പെട്ടെന്ന് വിടുതൽ നേടില്ല. അത് വയനാട്ടിലെ ആദിവാസിക്കായാലും ആലപ്പാട്ടെ മുക്കുവത്തൊഴിലാളിക്കായാലും ഒരുപോലെ തന്നെ. 

Spread the love
Read Also  ഇന്ത്യയിൽ പശുക്കൾ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘർഷമെന്ന് റിപ്പോർട്ട്

Leave a Reply