Wednesday, June 23

’25 കോടി ചെലവഴിച്ചാൽ കോൺഗ്രസിനെ മൊത്തമായി വിലയ്ക്ക് വാങ്ങാം’

കോൺഗ്രസിനെ മൊത്തവിലയ്ക്ക് വാങ്ങണമെങ്കിൽ 25 കോടി രൂപ മതിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഇന്ന് മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.

കോൺഗ്രസിന്റെ മുന്‍ എം.എല്‍.എയെ 25 കോടിക്കു ബി.ജെ.പി വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വിജയ് രൂപാണി.

അവരുടെ സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു. 25 കോടി രൂപ ചെലവഴിച്ചാൽ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

എട്ടു നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 3 നു ആണ് തെരഞ്ഞെടുപ്പ്

Spread the love
Read Also  കപ്പ വില്പനയിലുണ്ടായ തർക്കമാണ് കൊല്ലത്തേത്; രാഷ്ട്രീയബന്ധമില്ലെന്ന് ബഷീറിന്റെ കുടുംബം