Saturday, January 29

ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഗുജറാത്ത് പൊലീസ്; കൈപ്പത്തി തല്ലി തകർത്തു

ദളിതർക്കെതിരെയുള്ള ക്രൂരപീഡനങ്ങൾക്കെതിരെ ഒരിക്കൽ പോലും ഒരുവാക്കുകൊണ്ട് പോലും ഗുജറാത്തിലെ പൊതു സമൂഹം പ്രതികരിക്കാറില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു….

ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ദളിത് യുവാവിനെ ക്രൂരമായി ആക്രമിച്ച് പൊലീസ്. അഹമ്മദാബാദിലെ ഷാഹിബാഗ് പൊലീസ് ആണ് രമേശ് ചവദ എന്ന യുവാവിനെ ശരീരമാസകലം ക്രൂരമായി മർദ്ദിച്ചത്. പൊലീസിന്റെ ആക്രമണത്തിൽ യുവാവിന്റെ കൈപ്പത്തി പൂർണ്ണമായും തകർന്നു. മുഖത്തും കണ്ണിലും ഉൾപ്പടെ പൊലീസ് മർദ്ദിച്ച പാടുകൾ ഉണ്ട്. ദേഹത്ത് ലാത്തികൊണ്ടടിച്ച പാടുകൾ ഉൾപ്പടെയുള്ള ചിത്രങ്ങൾ ദളിത് നേതാവും ഗുജറാത്തിൽ നിന്നുള്ള യുവ എംഎൽഎയുമായ ജിഗ്നേഷ് മേവാനിയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

ഓരോ ദിവസവും ദളിതർക്ക് ഗുജറാത്തിൽ ക്രൂരമായ പീഡനങ്ങളും ആക്രമണങ്ങളുമാണ് നേരിടേണ്ടി വരുന്നതെന്നും ആരെയും ഇത്തരം സംഭവങ്ങൾ അലോസരപ്പെടുത്തുന്നില്ലെന്നും മേവാനി പറഞ്ഞു. ദളിതർക്കെതിരെയുള്ള ക്രൂരപീഡനങ്ങൾക്കെതിരെ ഒരിക്കൽ പോലും ഒരുവാക്കുകൊണ്ട് പോലും ഗുജറാത്തിലെ പൊതു സമൂഹം പ്രതികരിക്കാറില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ബിജെപി ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ സവർണ്ണരുടെ കുളത്തിൽ കുളിച്ചുവെന്നാരോപിച്ച് ദളിത് കുട്ടികളെ നഗ്നരാക്കി മർദ്ദിച്ച വാർത്ത പുറത്ത് വന്നത്.

Spread the love
Read Also  നരേന്ദ്രമോദി ഭരണകാലത്ത് രാജ്യത്തെ ഹിന്ദുക്കൾ അപമാനിക്കപ്പെടുകയാണെന്ന് പ്രവീൺ തൊഗാഡിയ

Leave a Reply