Sunday, January 16

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. 1998 ൽ സഞ്ജീവ് ഭട്ട് ബനസ്കന്ത മേഖലയിൽ ഡി.സി.പി.യായിരിക്കെ വ്യാജ മയക്കുമരുന്ന് കേസിൽ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. രണ്ട് മുൻ പൊലീസ് ഓഫീസർമാർ ഉൾപ്പെടെ മറ്റ് ആറു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

നരേന്ദ്രമോദി മുഖ്യമന്ത്രീയായിരിക്കുമ്പോൾ ഗുജറാത്തിൽ നടന്ന മുസ്‌ലിം വംശഹത്യയിൽ സർക്കാരിന് പങ്കുണ്ടെന്ന് സുപ്രീംകോടതിയിൽ സത്യവാങ് മൂലം നൽകുകയും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്യപെട്ട സഞ്ജീവ് ഭട്ട്, നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും നിരന്തരം വിമർശിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.

നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇപ്പോൾ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്ന നടപടിയെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്ന് കഴിഞ്ഞു. രാജ്യത്ത് ഭരണകൂടങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്ന ഏതൊരാളെയും ഏത് സമയത്തും അറസ്റ്റ് ചെയ്യാമെന്ന സൂചനയാണ് മോദി സർക്കാർ ഇതിലൂടെ നൽകുന്നതെന്നാണ് പ്രധാന വിമർശനം.

Spread the love
Read Also  റാഫേൽ ഇടപാടിൽ നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ടു; തെളിവുകൾ പുറത്ത് വിട്ട് ദി ഹിന്ദു