കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുവാൻ ദുബായ് ആസ്ഥാനമാക്കിയുള്ള കേരള മുസ്ലിം കൾച്ചറൽ സെന്റർ വോളന്റിയർമാരെ അയച്ചതായി സംഘടനയുടെ ജനറൽ സെക്രട്ടറിയായ മുസ്തഫ വേങ്ങര അറിയിച്ചു.

വയനാട് മലപ്പുറം കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് വോളന്റീയർമാരെ അയച്ചിരിക്കുന്നത്.തദ്ദേശീയരായ ദുരിതാശ്വസ പ്രവർത്തകർക്കൊപ്പം ഇവരും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽപങ്കു ചേരും.

സംഘടന, താത്പര്യമുള്ളവരിൽ നിന്നും ദുരന്തബാധിതർക്കാവശ്യമുള്ള ആഹാരവും വസ്തുവകകളും എത്തിക്കാനായി സംഭാവനകൾ വാങ്ങുന്നുണ്ട്.

5000  ഡ്രൈ ഫുഡ് കിറ്റുകളും ക്ളീനിംഗിന് ആവശ്യമായ വസ്തുക്കളും ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞതായും അറിയിക്കുന്നു.

കഴിഞ്ഞതവണയുണ്ടായി പ്രളയത്തിലും സംഘടനാ 40 ടണ്ണോളം ഭക്ഷണ സാധനങ്ങൾ നൽകിയിരുന്നു

കടപ്പാട് ഗൾഫ് ന്യൂസ്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായകമായി ഷാര്‍ജ ഭരണാധികാരി രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here