ശബരിമല യുവതീപ്രവേശത്തെക്കുറിച്ച്  പ്രമുഖ എഴുത്തുകാരനും ചിന്തകനും സന്യാസിയുമായിരുന്ന ഗുരു നിത്യചൈതന്യയതിയുടെ കുറിപ്പ് ഇന്ന് പ്രസക്തമായതിനാൽ വീണ്ടും പ്രസിദ്ധീകരിക്കുന്നു. ഈ കുറിപ്പ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്‌.

ഗുരു നിത്യചൈതന്യയതി എഴുതുന്നു

ജാതിയുടെ സ്പർശം ഇല്ലാതിരുന്ന ഒരേയൊരു സ്ഥലം ശബരിമല ആയിരുന്നു. ജാതിമതം ഈ മാതിരി ഒരു വ്യത്യാസവുമില്ലാതെ തമിഴരും മലയാളികളും ഒരുപോലെ ഒത്തുകൂടി. അന്നൊക്കെ പെട്ട തുള്ളുമ്പോൾ ” തീയം തിന്തകത്തോം തീയം തിന്തകത്തോം എന്നാണു പാടിയിരുന്നത്. അത് ഞാനിന്നും ഓർക്കുന്നു. ആ പാട്ട് ഇന്ന് എന്തുകൊണ്ടോ നിന്നുപോയി.

ധര്‍മശാസ്താവ് എന്നുപറയുന്നത് ബുദ്ധന്റെ പേരാണെന്നതും ഓർക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതിമത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്. എന്നാൽ ഇന്ന് ശബരിമലയെ എല്ലാ സ്പർദ്ദകളും ദുരാചാരങ്ങളും വളർത്തിയെടുക്കാനുള്ള പുതിയ മൂശയാക്കി മാറ്റിയിരിക്കുന്നു. അവിടെയിപ്പോൾ നാം കേൾക്കുന്നത് പത്തും അമ്പതും വയസ്സിനു ഇടയിലുള്ള ഒരു സ്ത്രീ പോലും മലചവുട്ടി കയറി സന്നിധാനത്ത് എത്തരുത് എന്നാണ്‌. സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയിൽ ചെല്ലാനായി പോലീസ് പരിശോധന വേണ്ടെങ്കിൽ നമ്മെയൊക്കെ പെറ്റുവളർത്തിയ സ്ത്രീകൾക്ക് എന്തോ ദോഷമുണ്ടെന്നു കരുതുന്നവർക്ക് മനോരോഗമാണ്.

വൈദിക കാലം മുതൽ ഇങ്ങോട്ടു സ്ത്രീകളോട് കാണിച്ചുവരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേയ്ക്കുമായി നമ്മുടെ നാട്ടിൽ നിന്ന് തുടച്ചു മാറ്റേണ്ട കാലമായി. കോടതികളും പോലീസുമൊക്കെ ഇടപെട്ടു ഭഗവദ് ദർശനത്തിനു പോകുന്ന സ്ത്രീകളെ ശബരിമലയിൽ നിന്ന് കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യണമെന്ന് പത്രത്തിൽ എഴുതിക്കണ്ടു. ഇതുകേട്ട പുരുഷന്മാർ ഈ രാജ്യത്തുണ്ടല്ലോ എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്. അതുകൊണ്ടു ഞാനിവിടത്തെ പ്രകൃതി ദൃശ്യത്തെ സ്നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഒറ്റക്കെട്ടായി ശബരിമലയിലേക്ക് പോകുവിൻ. ഒരു പോലീസ് നിങ്ങളെ ഒന്നും ചെയ്യുകയില്ല.

(ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ദൈവത്തിന്റെ പൂന്തോട്ടം’ എന്ന പുസ്തകത്തിലെ ലേഖനത്തിൽനിന്നുള്ള ഭാഗം)

സംഘപരിവാര്‍ വിലക്കുള്ള അഗസ്ത്യകൂടത്തിലെയ്ക്കും സ്ത്രീകള്‍ കയറുന്നു

Read Also  ശബരിമല വിധിക്കെതിരെ ദേവസ്വംബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here