Sunday, January 16

ക്രിസ്മസ് പരീക്ഷയും റദ്ദാക്കി; പകരം ഒറ്റ അർദ്ധവാർഷിക പരീക്ഷ

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണപരീക്ഷ ഒഴിവാക്കിയതിന് പുറമെ ക്രിസ്മസ് പരീക്ഷ കൂടെ ഒഴിവാക്കി ഒറ്റ അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അര്‍ദ്ധവാര്‍ഷിക പരീക്ഷ ഏതുമാസം നടത്തണം എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിക്കും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ അറിയിച്ചു.

നേരത്തെ വേണ്ടെന്നുതീരുമാനിച്ചിരുന്ന സ്കൂൾ കലോത്സവം ആഘോഷങ്ങളില്ലാതെ നടത്തുന്നതിനും തീരുമാനമായി. ശാസ്ത്ര മേളകൾ, കായിക മേളകൾ എന്നിവയും ആഘോഷങ്ങൾ ഒഴിവാക്കി നടത്തും. ദേശീയ, സംസ്ഥാന അംഗീകാരങ്ങള്‍ നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്കു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരവങ്ങളൊന്നുമില്ലാതെ കലാ- കായിക മേളകള്‍ നടത്തുന്നത്. ആർഭാടങ്ങൾ ഒഴിവാക്കാൻ കലോത്സവ മാനുവലിൽ ഉൾപ്പടെ മാറ്റങ്ങൾ വരുത്തുവാനും തീരുമാനമായി.

നേരത്തെ കലോത്സവം ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം വൻ തോതിലുള്ള വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. തുടർന്നാണ് കലോത്സവങ്ങൾ ഉള്‍പ്പടെയുള്ളവ ആഘോഷങ്ങൾ ഒഴിവാക്കി നടത്തുവാൻ തീരുമാനം ആയത്.

Spread the love
Read Also  കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കയ്യിട്ട് വാരി വിദ്യാഭ്യാസ വകുപ്പ്; ഫണ്ട് വകമാറ്റി ചിലവഴിച്ചു