Thursday, January 20

നടനും മൃദംഗവാദകനുമായ ഹരിനാരായണന്‍ അന്തരിച്ചു

നടനും മൃദംഗവാദകനുമായ ഹരിനാരായണന്‍ അന്തരിച്ചു. ശ്വാസസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് വൈകിട്ട് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 58 വയസ്സായിരുന്നു.

ജോണ്‍ അബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ ഹരിനാരായണന്‍ അവതരിപ്പിച്ച തബലിസ്റ്റ് ഹരി മലയാളസിനിമാലോകം മറക്കാത്ത കഥാപാത്രമാണ്. ചില തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജോണ്‍ അബ്രഹാമിന്‍റെ അടുത്ത സുഹൃത്തും ഒഡേസയുടെ സജീവപ്രവര്‍ത്തകനുമായിരുന്നു. കോഴിക്കോടിന്‍റെ സാംസ്കാരിവിപ്ലവരംഗത്തെ സജീവസാന്നിധ്യമായിരുന്നു. മൃതദേഹം നാളെ ഉച്ചയ്ക്ക് 1മണി മുതല്‍ 2 മണിവരെ കോഴിക്കോട് ഠൗണ്‍ ഹാളില്‍ പൊതു പ്രദര്‍ശനത്തിന് വെക്കും. ശേഷം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും.

നടന്‍, മൃദംഗവാദകന്‍, തബലിസ്റ്റ്, ഡോക്യുമെന്‍ററി സംവിധായകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്ന ഹരിനാരായണന്‍ കുറെക്കാലമായി കോഴിക്കോടിന്‍റെ സാംസ്കാരികസുഹൃത്തുക്കളുടെ പ്രധാന പൊതുചങ്ങാതിയായ ഹരിയേട്ടനായിരുന്നു. ഹരി നാരായണന്‍റെ മരണം സുഹൃത്തുക്കളുടെ തീരാനഷ്ടമാണ്.

Spread the love