Friday, July 30

ഹരിയാന തെരഞ്ഞെടുപ്പുഫലം ; ബി ജെ പി ക്ക് തിരിച്ചടി, സംസ്ഥാന അധ്യക്ഷൻ രാജിവെച്ചു

എക്സിറ്റ് പോളുകളെയെല്ലാം കാറ്റിൽ പറത്തി ഹരിയാനയിൽ നിയമസഭാതെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ലീഡ് നില വന്നപ്പോൾ ബി ജെ പി ഭരണത്തിനു പുറത്താകുന്ന ചിത്രമാണു വ്യക്തമാകുന്നത്. ഇനി അത്ഭുതമെന്നും സംഭവിച്ചില്ലെങ്കിൽ തൂക്കുസഭയ്ക്ക് തന്നെയാണു സാധ്യത. പരാജയസൂചന വ്യക്തമായതോടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബെരാല രാജിവെച്ചു. 22000 വോട്ടിന് പിന്നിലായതോടെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഇദ്ദേഹം പ്രഖ്യാപിച്ചത്. തൊഹാന മണ്ഡലത്തില്‍ നിന്നായിരുന്നു ഇദ്ദേഹം ജനവിധി തേടിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ തൻ്റെ തോല്‍വിയുടെയും ഹരിയാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുന്നതായി ബരാല പറഞ്ഞു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ബരാലയെ ശാസിച്ചുവെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

90 അംഗനിയമസഭയിൽ നിലവിൽ ലീഡ് ചെയ്യുന്നത് 40 സീറ്റുകളില്‍ ബി.ജെ.പിയും 32 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് . 18 സീറ്റുകളില്‍ മറ്റുള്ളവരാണ് മുന്നേറുന്നത്.  വോട്ടിംഗ് ശതമാനത്തിലും വൻ തോതിൽ ഇടിവുണ്ടായതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ട് വിഹിതമായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 35 ശതമാനമായാണ് കുറഞ്ഞത്.

2014 ല്‍ 47 സീറ്റുകള്‍ നേടിയ ബി.ജെ.പി ”അബ്കി ബാര്‍ 75 പാര്‍ (ഇത്തവണ 75 സീറ്റുകളില്‍ കൂടുതല്‍)” എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രചരണത്തിന് ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ബി.ജെ.പിക്ക ഇത്തവണ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Spread the love
Read Also  ബിഎസ്പിയുടെ ബാങ്ക് നിക്ഷേപം 669 കോടി രൂപ; ദേശീയ പാർട്ടികളേക്കാൾ നിക്ഷേപം പ്രാദേശിക പാർട്ടികൾക്ക്

Leave a Reply