Monday, January 25

മുഖ്യമന്ത്രിയുടെ വേദി പിടിച്ചെടുത്തു ; കര്ഷകര്ക്കുനേരെ ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും

കര്ഷകനിയമത്തിനെതിരെ ടോൾ പ്ലാസയിൽ പ്രതിഷേധിച്ച കർഷകരെ ഹരിയാന പൊലീസ് തടഞ്ഞു. കൈംല ഗ്രാമത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ, ജല പീരങ്കികൾ എന്നിവ പ്രയോഗിച്ചു. ബാരിക്കേഡുകൾ‌ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനത്തിന് മുന്നോടിയായി ഹരിയാനയിലെ കർണാലിനടുത്ത് കർഷകർ നടത്തിയ പ്രതിഷേധപ്രകടനത്തിനുനേരെയായിരുന്നു പോലീസ് നടപടി

കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈംല ഗ്രാമത്തിൽ നടക്കുന്ന കർഷകരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച, മുഖ്യമന്ത്രിയുടെ സന്ദർശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രാമീണരുമായും പ്രാദേശിക ബിജെപി പ്രവർത്തകരുമായും കർഷകർ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധജാഥയിൽ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്യാൻ വന്ന കർഷകരെ ഗ്രാമത്തിലേക്കുള്ള പ്രവേശനം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത് . സമരക്കാർ മുഖ്യമന്ത്രിയുടെ യോഗസ്ഥലം കയ്യടക്കുകയായിരുന്നു

പ്രതിപക്ഷപാർട്ടികൾ ഹരിയാന മുഖ്യമന്ത്രിയുടെ ഗ്രാമസന്ദർശനത്തെ ശക്തമായി വിമർശിച്ചു. സമരത്തെ ശക്തമായി പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ഖട്ടറിന്റെ ഗ്രാമസന്ദർശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Spread the love
Read Also  ഹരിയാനയിൽ ഗുലാം നബി ആസാദ് സീറ്റ് വിറ്റെന്ന് ആരോപണം ; സോണിയയുടെ വസതിക്ക് മുന്നിൽ ധർണ