ശബരിമലയിൽ ഹിന്ദുമതസ്ഥരല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കിയ തൃശൂര്‍ സ്വദേശിയെ വിമര്‍ശിച്ച് ഹൈക്കോടതി.
ഇതര മത വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രം മതനിരപേക്ഷ ക്ഷേത്രമാണെന്നും കോടതി നിരീക്ഷിച്ചു.

തൃശൂർ ഊരകം സ്വദേശി ഗോപിനാഥന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്നും കോടതി ചോദിച്ചു. ഹരിവരാസനത്തെ മന്ത്രമായി കാണരുതെന്നും അതിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നുമായിരുന്നു ഗോപിനാഥന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി.

ഹർജിയുമായി മുന്നോട്ട് പോകാന്‍ ഹർജിക്കാരന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.
ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കാന്‍ ആവശ്യപ്പെടുന്ന ഹരജികള്‍ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന മറ്റൊരു ബെഞ്ച് മാര്‍ച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇത്തരം ഹർജികള്‍ നിയമപരമായി നിലനില്‍ക്കില്ല. ശബരിമല വ്യത്യസ്തമായ അനുഷ്ഠാനങ്ങളുള്ള സ്ഥലമാണ്. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിന് പോറല്‍ വരുത്താന്‍ ആരും ശ്രമിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Read Also  തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്; മനീതി മൻട്രം നാളെ മല ചവിട്ടും

LEAVE A REPLY

Please enter your comment!
Please enter your name here