Saturday, January 29

ഹാഷിംപുര മുസ്ളീം കൂട്ടക്കൊല; 16 പോലീസുകാർക്ക് ജീവപര്യന്തം

മീററ്റ്​ വർഗീയ കലാപത്തിനിടെ 1987 മെയ് 22ന് ഹാഷിംപുരയിലെ 42 മുസ്ളീം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ്​ കോൺസ്​റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന്​ പുറത്തേക്ക്​ കൊണ്ടുപോയി വെടി വെച്ച് കൊന്ന ശേഷം ഇവരുടെ മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയും ചെയ്​തെന്ന കേസിൽ കോടതി 16 പോലീസുകാർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1987ൽ നടന്ന ഹാഷിംപുര കൂട്ടക്കൊലയിൽ 31 വർഷത്തിനുശേഷമാണ്​ വിധി പറഞ്ഞത്​​. ജസ്​റ്റിസുമാരായ എസ്​. മുരളീധർ, വിനോദ്​ ഗോയൽ എന്നിവരാണ്​ വിധി പറഞ്ഞത്​. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നിരായുധരായ 42 ചെറുപ്പക്കാരെയാണ്​ പി.എ.സി അംഗങ്ങൾ കൊലപ്പെടുത്തിയത്​. 31 വർഷമായി ഇവരുടെ കുടുംബങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

2000ൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങുകയും ഇവർക്ക്​ പിന്നീട്​ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതികളായിരുന്ന മൂന്നു​ പേർ ഇൗ കാലയളവിൽ​ മരിച്ചു. 2015ൽ കുറ്റാരോപിതരായ 16 പേരെ തെളിവിന്റെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

2015ൽ പ്രതികളെ കുറ്റമുക്തരാക്കിയ വിചാരണ കോടതി നടപടിക്കെതിരെ യു.പി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഹർജിയെ തുടർന്ന്​​​ പ്രോസിക്യൂഷൻ ജനറൽ ഡയറിയിലെ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു​. 2015ൽ പ്രതികളെ കുറ്റമുക്തരാക്കുന്ന വേളയിൽ യുവാക്കളെ ​ഹാഷിംപുരയിൽനിന്ന്​ തട്ടിക്കൊണ്ടുപോയി വധിച്ചതാണെന്ന കാര്യം വ്യക്തമാണെന്ന്​ കോടതി പറഞ്ഞിരുന്നു. എന്നാൽ, പ്രതികളാരാണെന്ന്​ സംശയത്തിനതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന്​ അന്ന്​ സാധിച്ചിരുന്നില്ല.

Spread the love
Read Also  എയർടെൽന്റെ മതവിദ്വേഷത അറിയാതെ സംഭവിച്ചതല്ല; ബോധപൂർവ്വമാണ്

Leave a Reply