Thursday, January 20

ഹാഷിം പുരയിലെ നരനായാട്ട്; പ്രവീൺ ജയിൻ്റെ ഫോട്ടോകൾ പറഞ്ഞു തന്നത്

 

കഴിഞ്ഞ ദിവസം ഉണ്ടായ ഹാഷിം പുര കോടതി വിധി  ജയിൻ പ്രവീൺ എന്ന ഫോട്ടോ ജേർണലിസ്റ്റിനു കിട്ടിയ അംഗീകാരം കൂടിയാണ്.

ഹാഷിംപുരയില്‍ 1987 മെയ് രണ്ടിനുണ്ടായ മനുഷ്യത്വരഹിതമായ നരവേട്ട പ്രവീൺ ജയിനെന്ന  പ്രസ് ഫോട്ടോഗ്രാഫറുടെ ക്യാമറ അതു കാണുന്നുണ്ടായിരുന്നു.  ഈ പ്രവീൺ ജെയിൻ ഫോട്ടോകളാണ് പിന്നീട് കോടതിയിൽ സുപ്രധാനമായ തെളിവായി പ്രൊസിക്യൂഷൻ സമർപ്പിച്ചതും കഴിഞ്ഞ ദിവസത്തെ  കോടതി വിധിയെ സ്വാധീനിച്ചതും.

വീടുകളിൽ നിന്നും സൈനിക ഉദ്യോഗസ്ഥന്മാർ യുവാക്കളെ വലിച്ചിഴച്ചുകൊണ്ട് പോകുന്നത് കണ്ടു ഞാൻ കുറ്റിക്കാടിനിടയിൽ മറഞ്ഞു. പിന്നീട് അവിടെയിരുന്നു ഫോട്ടോകൾ എടുത്തുകൊണ്ടേയിരുന്നു.` നാല്പതുപേരോളം കൊല്ലപ്പെട്ട ആ സൈനിക -പോലീസ് ഇടപെടലിനെപ്പറ്റിയിന്നും ഭീതിയോടെയും വിഷമത്തോടെയുമാണ് ജയിൻ ഓർമ്മിക്കുന്നത്.

അന്നദ്ദേഹം സൺ ഡേ മെയിൽ ഫോട്ടോഗ്രാഫറായിരുന്നു.

ഇന്ത്യയുടെ പല പൊളിറ്റിക്കൽ ഇടപെടലുകൾക്കും  ജെയിനിൻ്റെ ക്യാമറാ കണ്ണുകൾ സാക്ഷിയായിട്ടുണ്ട്. എന്നാൽ ഹാഷിം പുര, ജയിനിൻ്റെ മനസിലേൽപ്പിച്ച മുറിവ് അതി ഭീകരമായിരുന്നു.

അറസ്റ്റു ചെയ്യപ്പെട്ട നാല്പതോളം ചെറുപ്പക്കാരോട്  മുട്ടിൽ നിൽക്കാൻ ആവശ്യപ്പെടുന്ന സൈനികർ, അതു പകർത്തുമ്പോഴും പ്രവീൺ ജയിൻ അറിഞ്ഞിരുന്നില്ല ഈ ഭൂമിയിൽ അവരുടെ അവസാന ചിത്രം ജീവനോടെ പകർത്തുന്നത് അദ്ദേഹമാണെന്ന്. കാരണം ആ യുവാക്കളെ അവിടെ നിന്നും മാറ്റുന്നു എന്ന വ്യാജേന ട്രക്കിൽ കയറ്റിയ സൈനികർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സമീപത്തുള്ള വിജനമായ ഒരു പ്രദേശത്ത് അവരെ കൊന്നു തള്ളുകയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന കടുത്ത ഭരണകൂട ആക്രമണമെന്ന് കോടതിപോലും വിലയിരുത്തുന്ന ഹാഷിം പുരയുടെ നേർക്കാഴ്ചകളിൽ ഒന്നായിരുന്നു അത്.

പലയിടത്തും അമ്മമാർ നിലവിളിച്ചു യാചിക്കുന്നു. പിടിച്ചു കൊണ്ടുപോയ അവരുടെ ആൺ കുട്ടികളെ തിരിച്ചു തരാൻ. കരുണയുടെയോ ദയയുടേയൊ ഒരു നോട്ടം അധികാരമുഖങ്ങളിൽ  കണ്ടില്ല. 

ജയിൻ പകർത്തിയ കാഴ്ചകൾ  

 

 

പ്രവീൺ ജയിനിൻ്റെ മറ്റു ചില ചിത്രങ്ങൾ

 Parveen Jain, Parveen jain Indian Express, Parveen Jain Photography, Photo Journalist Parveen Jain, Parven jain's exhibition, 200 & One, Prime Ministers of India, Indra Gandhi,  PM Narendra Modi, Manmohan Singh, Sonia Gandhi, Lalu Prasad Yadav 1987 Hashimpura massacre, Babri Masjid Indian Express

അയോദ്ധ്യയിലെ കർസേവയുടെ മോക്ക് ഡ്രില്ലിൽ ഏർപ്പെട്ടിരിക്കുന്നവർ

നരേന്ദ്രമോദി കാഷ്മീരിൽ നിന്നും മുരളീമനോഹർ ജോഷിയ്ക്കൊപ്പം

 

Spread the love
Read Also  വാർത്ത കവർ ചെയ്യണോ?, അതോ ഒരു ജീവൻ രക്ഷിക്കണോ? റോയിറ്റേഴ്‌സ് ഫോട്ടോഗ്രാഫർ ചെയ്തത് ....

Leave a Reply