വർത്തമാനകാലത്ത് കേരളത്തിൽ ആരും രാഷ്ട്രീയം അതിന്റെ കൃത്യമായ ഭാഷയിൽ സംസാരിക്കുന്നില്ല എന്നത് തികച്ചു വേദനയുണ്ടാക്കുന്ന സംഗതിയാണ്. രാഷട്രീയമെന്നത് അതിന്റെ ഏറ്റവും ലഘുവായ നിർവചനം അന്വേഷിച്ചാൽപോലും കണ്ടെത്തുന്നത് ഭരണകൂടം എന്ന ഘടകത്തെ ഒഴിവാക്കി നിർത്തിക്കൊണ്ട് സ്റ്റേറ്റിനെക്കുറിച്ചുള്ള പരിഗണന എന്നാണ്. ഇനി സ്റ്റേറ്റ് എന്തെന്ന് നോക്കാം അതൊരു സ്ഥിരം സ്ഥാപനമാണ് പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥിര സംവിധാനമാണ് നിയമങ്ങൾ നടപ്പാക്കുക സംരക്ഷണത്തെ ഉറപ്പാക്കുക എന്നതെല്ലാം അതിന്റെ ഉത്തരവാദിത്വങ്ങളുമാണ്. ഇവിടെ പൊളിറ്റിക്സിനെക്കുറിച്ചുള്ള സ്റ്റഡി ക്‌ളാസ് എടുക്കാനല്ല ഇതൊക്കെ പറയുന്നത്. മറിച്ചു നമ്മൾവിദ്യാസമ്പന്നർ എന്നുകരുതുന്ന ഒരു സമൂഹം എത്രമാത്രം അകലെയാണ് രാഷ്ട്രീയ ചിന്തയിൽ നിന്നും എന്ന് സൂചിപ്പിക്കുവാൻ മാത്രമാണ്.

കേരളത്തിന്റെ ഉത്തര ഭാഗം മുഴുവൻ പ്രളയക്കെടുതിയിൽ മുങ്ങിത്താഴുകയാണ്. നാടിന്റെ നാനാ ദിശകളിൽ നിന്നും സഹായ വാഗ്ദാനങ്ങൾ പ്രവഹിക്കുന്നുണ്ട് എന്നുള്ള വസ്തുത മറച്ചു വയ്ക്കുന്നില്ല. ഭരണകൂട സംവിധാനം അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരം ഒരാവസ്ഥയിലും വർഗ്ഗീയതയുടെ വികലമായ രാഷ്ട്രീയ വീക്ഷണവുവുമായി നമുക്ക് ചുറ്റും വട്ടം തിരിയുന്ന പരാന്നഭോജികൾ ഉണ്ടെന്നു മനസിലാക്കുമ്പോഴാണ് സാക്ഷരതയെന്നത് അതിന്റെ കേവലമായ അർത്ഥത്തിൽ പോലും കേരളത്തിൽ നിലനിൽക്കുന്നില്ല എന്ന് മനസിലാക്കപ്പെടുന്നത്. ദൗർഭാഗ്യകരമായി തോന്നുന്നത് ഈ പ്രവണത ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്നത് ഇവിടത്തെ ഭൂരിപക്ഷ മത വിഭാഗത്തിൽ പ്പെടുന്ന ചിലരിൽനിന്നാണ്.
ഉത്തരേന്ത്യയിൽ നിന്നും അതി ഹൈന്ദവ വാദത്തിന്റെ രക്തയോട്ടം നമ്മുടെ ഈ ചെറിയ സംഥാനത്തും എത്തിയിയെന്നുള്ളതാണ് വാസ്തവം. മുറ്റത്തെ ഗേറ്റിനപ്പുറം വിവിധ മതത്തിൽപ്പെട്ടവരാണ് ഇവിടെത്താമസിക്കുന്നത്. വിവിധ ജാതിയിൽ പെട്ടവരാണ് ഇവിടെത്താമസിക്കുന്നത്. എപ്പൊഴും അയല്പക്കത്തെ പരസ്പരംകൈത്താങ്ങുകളായിരുന്ന സമൂഹം. എന്നാൽ അത് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മലപ്പുറം കാസർഗോഡ് വയനാട് ഇവിടെയെല്ലാം പ്രളയജലം മുങ്ങുമ്പോൾ അവിടെത്താമസിക്കുന്ന ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അല്ലെങ്കിൽ മരണത്തിനു കീഴടങ്ങിയ മനുഷ്യരുടെ ജാതിയും മതവും തെരഞ്ഞു പുതിയ ഡിജിറ്റൽ കേരളം പകതീർക്കുന്നു.

Image may contain: 2 people, sky and outdoor
പൊളിറ്റിക്സിന്റെ ഏറ്റവും ഹീനമായ തലം മതപരമായ ഇടപെടൽ ശക്തമാകുന്നത് തന്നെയാണ്.അതിന്റെ പ്രവർത്തന മേഖലയിലേക്ക് മതമെന്ന വികാരം കടന്നു വരുമ്പോൾ അത് ദുഷിക്കുന്നു. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഹൈന്ദവതയുടെ അജണ്ടയിൽ രണ്ടു എതിരാളികളാണുള്ളത് ഒന്ന് ന്യൂനപക്ഷ സമുദായങ്ങൾ. രണ്ടാമത്തേത് ഇവിടം ഭരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയം.നിലവിൽ ധാരാളം പൊരുത്തക്കേടുകൾ കേരളഭരണത്തിൽ കണ്ടെത്തനാകും എങ്കിലും താരതമ്മ്യേന മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി തന്നെ കേരളം നിലനിൽക്കുന്നു എന്നത് ഇവിടത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഇടപെടൽ കൊണ്ടുതന്നെയാണ്.

ഇതിനെ പൊളിച്ചെഴുതാൻ കിട്ടുന്ന ഏതവസരവും ബി ജെ പി ഉൾപ്പെടുന്ന ഹൈന്ദവ രാഷ്ട്രീയ സംഘടനകൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. അത് തന്നെയാണ് ഈ പ്രളയ ദിനങ്ങളിലും അവർ നടത്തുന്നത്. കഴിഞ്ഞ പ്രളയ ദുരിതാശ്വാസ ഫണ്ട് എന്ത് ചെയ്തു? അതിന്റെ കണക്കെവിടെ? എന്നൊക്കെ ഉപരിപ്ലവമായ ചോദ്യങ്ങൾ നിരത്തിക്കൊണ്ട് അവർ വീണ്ടും രംഗത്തുവരുമ്പോൾ കേരളത്തിന്റെ ദുരന്തത്തിന് അർഹമായ വിഹിതം പോലും തടഞ്ഞുവച്ച ഒരു സർക്കാരിന്റെ പ്രതിനിധികളാണ് അവരെന്നുള്ളത് മനപ്പൂർവം മറച്ചു വയ്ക്കുന്നു. വാർത്ത ശരിയാണെങ്കിൽ കർണ്ണാടകയിൽ വരെ എത്തി അവിടത്തെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ മനസിലാക്കി

കേന്ദ്ര ആഭ്യന്തര മന്ത്രി കഴിഞ്ഞദിവസം തിരിച്ചു പോയപ്പോൾ തൊട്ടയല്പക്കത്ത് വയനാട്ടിലും കണ്ണൂരും കുറച്ചു മനുഷ്യർ ജീവന് വേണ്ടി പെടാപ്പാടുപെടുന്നതും താരതമ്മ്യേന ഉപഭോക്തൃ സംസ്ഥാനമായ കേരളം അവരെ നിലനിർത്തനായി ബുദ്ധിമുട്ടുന്നതും കണ്ടു മനസിലാക്കാൻ ഇവിടത്തെ ബി ജെ പി നേതൃത്വം പോലും അമിത് ഷായെ ഓർമ്മപ്പെടുത്തുന്നില്ല, എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെയാണ് പൊളിറ്റിക്സിന്റെ ഒരു നിർവചനം മുകളിൽ കൊടുത്തത്. ഭരിക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ മാറ്റി നിർത്തിക്കൊണ്ട് ജനങ്ങളുടെ ക്ഷേമത്തിൽ ഇടപെടുകയാണ് രാഷ്ട്രീയമെന്ന നിർവചനം.

Image may contain: one or more people and outdoorപ്രളയ ദുരിതാശ്വാസ നിധി ഉപയോഗിച്ചു സർക്കാർ പണിഞ്ഞ ഭവനം 
ഇന്നലെ സംസ്ഥാന ധനകാര്യ മന്ത്രി ദുരിതാശ്വാസ ഫണ്ടിന്റെ സുതാര്യതയെക്കുറിച്ചുംവിനിയോഗത്തെ ക്കുറിച്ചും ജനങ്ങളോട് സംവദിക്കേണ്ടിവന്നു.വളരെരസകരമായ യാഥാർഥ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവയ്ക്കുന്ന വിഭാഗത്തിലേക്കുള്ള ആരും തന്നെ അതിലേക്കു യാതൊരുവിധമായ സംഭാവനകളും നല്കാത്തവരാണെന്നുള്ളതാണ്. അപ്പോൾ പിന്നെ ഒരു തരം വിദ്വേഷത്തിന്റെ രാഷ്ട്രീയം മാത്രമാണ് ഇവരുടെലക്ഷ്യമെന്നു പെട്ടെന്നുമനസിലാക്കാം.
മറ്റൊന്നുകൂടി പറഞ്ഞിട്ടവസാനിപ്പിക്കും എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരിയായ നൗഷാദ് പെരുനാൾ ദിന കച്ചവട ത്തിനായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം ഉടുതുണിമാത്രം കൊണ്ട് രക്ഷപെട്ട സഹോദരന്മാർക്ക് നൽകാനെടുത്ത തീരുമാനം ഇപ്പോഴും നല്ല മനുഷ്യർ നമുക്കിടയിൽ ഉണ്ടെന്നുള്ള സന്തോഷമാണ് നൽകുന്നത്. ദയവായി പ്രിയമിത്രങ്ങൾ ഇതിൽ വർഗീയത കാണരുത്. നിങ്ങൾ ഒന്നും ചെയ്യില്ല ആരെങ്കിലും സഹായിക്കുന്നവരെങ്കിലും അത് തുടരട്ടെ.Image may contain: 1 person, standing

LEAVE A REPLY

Please enter your comment!
Please enter your name here