Monday, January 24

കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി; ജനപ്രിയ ബജറ്റുമായി എച്ച്. ഡി. കുമാരസ്വാമി

34,000 കോടി രൂപയുടെ കടങ്ങൾ എഴുതി തള്ളി ജനപ്രീയ നിർദ്ദേശങ്ങളുമായി എച്ച്. ഡി. കുമാരസ്വാമി. 2017 ഡിസംബര്‍ 31 വരെയുള്ള എല്ലാ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളാനാണ് സര്‍ക്കാരിന്റെ തീരുമാനം. രണ്ട് ലക്ഷവും അതിന് താഴെയുമുള്ള വായ്പകളുമാണ് എഴുതി തള്ളുക.

വായ്പാ തുക കൃത്യമായി അടച്ച കര്‍ഷകര്‍ക്ക് അടച്ച തുക തിരിച്ചുനല്‍കാനോ അല്ലെങ്കില്‍ 25000 രൂപ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനോ തീരുമാനം ഉണ്ടാകും. അഞ്ചുവര്‍ഷത്തിനുള്ളില്‍ വീടില്ലാത്തവര്‍ക്കായി 20 ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും കോണ്‍ഗ്രസിന്റെ കാലത്തുണ്ടായിരുന്ന എല്ലാ ക്ഷേമപദ്ധതികളും ഈ സര്‍ക്കാരിന്റെ കാലത്തും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഉടൻ സ്വത്ത് വെളിപ്പെടുത്തണമെന്ന് പൗരന്മാരോട് ഇമ്രാൻ ഖാൻ