Sunday, January 16

എച്ച് ഡി കുമാരസ്വാമി പ്രതികളെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കി

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കൊലപാതക ക്കേസ് പ്രതികളെ വെടിവെച്ചുകൊല്ലാന്‍ ഫോണില്‍ ഉത്തരവ് നല്‍കിയത് വിവാദമാകുന്നു. മാണ്ട്യയിലെ ജനതാദള്‍ എസ് നേതാവ് ഹോന്നലഗരെ പ്രകാശിനെ കൊന്ന വരെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കുന്നതിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്.

ഹോന്നലഗരെ പ്രകാശിനെ കൊന്നവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അവരെ വെടിവേച്ചുകൊല്ലൂ എന്നും ആഹ്വാനം നല്‍കിയതിനെതിരെ കര്‍ണാടകത്തില്‍ പ്രതിപക്ഷമായ ബി ജെ പി രംഗത്തുവന്നു.

എന്നാല്‍ വളരെ സാധുവായ ഒരു മനുഷ്യനെ കൊന്ന വാര്ത്തയറിഞ്ഞപ്പോള്‍ താന്‍ പെട്ടെന്നുണ്ടായ വികാര പ്രകടനം നടത്തിയതായിരുന്നു എന്ന് കുമാരസ്വാമി വിശദീകരിച്ചു. താന്‍ ആര്‍ക്കും ഇത്തരത്തില്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Spread the love
Read Also  കുമാരസ്വാമി  സർക്കാരിൻ്റെ ഭാവി നിർണയിക്കുന്ന  സുപ്രധാന വിധി ഇന്ന്

Leave a Reply