കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം അന്തിമഘട്ടത്തിലേക്ക്. ഒരാഴ്ചയായി തുടരുന്ന രാഷ്ട്രീയപ്രതിസന്ധിക്ക് അറുതി വരുത്തിക്കൊണ്ട് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കുമെന്നറിയുന്നു. കുമാരകൃപ റോഡിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ അനുഗ്രഹയിൽ രാജിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി ബംഗലുരുവിൽ നിന്നുള്ള പ്രതിപക്ഷം പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു. രണ്ടുദിവസമായി അനുഗ്രഹയിൽ തിരക്കിട്ട ചർച്ചകളായിരുന്നു. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജിവെക്കുന്നതാണു ഉചിതമെന്നാണു ജെ ഡി എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെയും തീരുമാനം. രാവിലെ 11 ന് കുമാരസ്വാമി അടിയന്തര മന്ത്രിസഭായോ​ഗം വിളിച്ചു. ഇന്ന് ഉച്ചയോടെ കുമാരസ്വാമി ​ഗവർണറെ കണ്ട് രാജി നൽകിയേക്കുമെന്നാണ് അഭ്യൂഹം. ഇന്നലെ കുമാരസ്വാമി ദേവഗൗഡയെ വസതിയിൽ ചെന്ന് കണ്ട് ചർച്ച നടത്തിയിരുന്നു

മന്ത്രിസഭയുടെ പതനത്തിനുത്തരവാദി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പിയാണെന്ന യാഥാർഥ്യം രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനാണു തീരുമാനം. ജനാധിപത്യപ്രക്രിയയെ തകർക്കുന്ന തരത്തിലുള്ള യെദ്യൂരപ്പയുടെ കുതിരക്കച്ചവടം രാഷ്ട്രീയവേദികളിൽ ചർച്ചയാക്കണമെന്നാണു പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിലപാടെന്നറിയുന്നു.

അതേസമയം ബിജെപിയെ പ്രതിരോധിക്കാൻ കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും ഇരുപാർട്ടികളും ആരായുന്നുണ്ട്. സർക്കാരുണ്ടാക്കാൻ കോൺ​ഗ്രസിന് പിന്തുണ നൽകാൻ തയ്യാറാണെന്ന് ദേവ​ഗൗഡ മുതിർന്ന കോൺ​ഗ്രസ് നേതാവ് ​ഗുലാംനബി ആസാദിനെ അറിയിച്ചു. കോൺ​ഗ്രസ് സർക്കാരുണ്ടാക്കുമ്പോൾ ഇടഞ്ഞുനിൽക്കുന്ന വിമത എംഎൽഎമാർ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. അങ്ങനെയെങ്കിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയെയാകും പരി​ഗണിക്കുകയെന്നും സൂചനയുണ്ട്. പ്രതിസന്ധിയിൽ വിമതർക്ക് രഹസ്യപിന്തുണ നൽകിയതായി ആരോപിക്കുന്ന സിദ്ധരാമയ്യയെ അകറ്റി നിർത്തണമെന്നാണു പൊതുവെ അഭിപ്രായം. ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ജെ ഡി എസിനും ശിവകുമാറിനോടാണു താല്പര്യം

കർണാടകയിൽ രണ്ടുദിവസമായി തുടരുന്ന ക്രമസമാധനപ്രശ്നം വഷളാകാതിരിക്കാനായി വിധാൻ സൗധയിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. 14-ാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരി​ഗണിക്കും. സുപ്രീം കോടതിയുടെ വിധിയും നിർണായകമാകും. തങ്ങളുടെ രാജി അം​ഗീകരിക്കാതെ സ്പീക്കർ രമേഷ് കുമാർ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് കുമാരസ്വാമി സർക്കാരിനെ നിലനിർത്താനുള്ള പരിശ്രമത്തിന്റെ ഭാ​ഗമായാണെന്നാണ് വിമതർ ആരോപിക്കുന്നത്. എന്തായാലും മന്ത്രിസഭയുണ്ടാക്കാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ യെദ്യൂരപ്പയെ തടഞ്ഞുനിർത്തുക എന്നതാണു ജെ ഡി എസ് കോൺഗ്രസ്സ് സഖ്യത്തിൻ്റെ തന്ത്രം. ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായാൽ അതിനു ആയുർബലം കൂടുമെന്നും കർണാടകരാഷ്ട്രീയത്തിൻ്റെ അകത്തളങ്ങളിൽ ചർച്ച നടക്കുന്നതായി പ്രതിപക്ഷം പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു

മിത്തുകളുറങ്ങുന്ന ഭൂമിയിൽ ഉദ്വേഗജനകമായ ആ 18 ദിനരാത്രങ്ങളുടെ ഒരാണ്ടിനുശേഷം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കിടന്നുറങ്ങിയത് പായയിൽ, ചിലവ് ഒരു കോടി; കുമാരസ്വാമിയുടെ ലളിത ജീവിതം

LEAVE A REPLY

Please enter your comment!
Please enter your name here