Sunday, January 16

ദുരിതാശ്വാസത്തിലും അയിത്തം കര്‍ണാടക മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം

പ്രളയദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ബിസ്കറ്റ് പായ്ക്കറ്റ് എറിഞ്ഞു കൊടുക്കുന്ന കര്‍ണ്ണാടകമന്ത്രിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് മന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനം. കര്‍ണ്ണാടക പൊതുമരാമത്ത് വകുപ്പു മന്ത്രിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി.രേവണ്ണയാണ് വിവാദത്തിലായത്. കര്‍ണാടകത്തിലെ രാമനാഥപുരയിലെ പ്രളയദുരിതാശ്വാസക്യാമ്പില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്.

രാമനാഥപുരത്തെ പ്രളയബാധിതപ്രദേശങ്ങളില്‍ നിന്നും ദുരിതാശ്വാസക്യാമ്പിലെത്തിയവരെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി.  അവിടെ ഭക്ഷണത്തിനായി തിങ്ങിക്കൂടിയ ജനങ്ങള്‍ക്കിടയിലേക്ക് മന്ത്രി ബിസ്കറ്റ് പായ്ക്കറ്റുകള്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു. ചിലര്‍ ഭക്ഷണപ്പൊതികളില്‍ നിന്നും കഴിക്കുന്നുണ്ട്. ചിലര്‍ ഇപ്പോഴും തൊട്ടുകൂടായ്മയുമായി കഴിക്കാതിരിക്കുന്നുണ്ട്. മന്ത്രിയുടെ പ്രവര്‍ത്തിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വീഡിയോ കാണാം

 

https://www.youtube.com/watch?v=rujUUPz3gB4

 

 

 

Spread the love