Wednesday, June 23

സുഗതകുമാരിയുടെ ആരോഗ്യനില വഷളായി

കവി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സുഗതകുമാരിയുടെ ശ്വസന പ്രക്രിയ പൂർണമായും വെന്റിലേറ്റർ സഹായത്തിലാക്കി.

ഹൃദയത്തിന്റെ പ്രവർത്തനത്തിനു തകരാർ സംഭവിച്ചു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് പറഞ്ഞു.

കോവിഡ് ബാധിച്ചതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു.

Spread the love
Read Also  മൂലൂർ സ്മാരക അവാർഡ് അസീം താന്നിമൂടിന്