Wednesday, April 21

സംസ്ഥാനത്ത് കനത്ത പോളിംഗ്‌ ; 74 ശതമാനം രേഖപ്പെടുത്തി

സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ 73.58 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകളിലൂടെ വ്യക്തമാകുന്നത്.

അന്തിമകണക്കുകള്‍ പുറത്തുവന്നിട്ടില്ല. വടക്കന്‍ കേരളത്തിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്തും മഞ്ചേശ്വരത്തും കഴക്കൂട്ടത്തും മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തി.

2016 ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു.

77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്

ഇഞ്ചോടിഞ്ച് പോരാട്ടം’ നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതൽ. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമാണ്.

കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും കനത്ത പോളിങ് പ്രകടമായി.

ബി ജെ പിക്ക് സ്ഥാനാർഥിയില്ലാത്ത ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറവായിരുന്നു കുറഞ്ഞിരിക്കുന്നത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർഥിമാരില്ലാത്തതിനാൽ ബിജെപി വോട്ടുകൾ പോൾ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.

കനത്ത പോളിംഗ്‌ തങ്ങൾക്കനുകൂലമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു

പോളിംഗിനിടെ പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികൾ ഉയർന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്.

വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ ചെറിയ സംഘർഷങ്ങൾ ഉണ്ടായതൊഴിച്ചാൽ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് രണ്ടുതവണ സംഘർഷമുണ്ടായി. തർക്കമുണ്ടായതിനെത്തുടർന്ന് സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. രാവിലത്തെ സംഘർഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. പ്രവർത്തകർ ഉൾപ്പെടെ വലിയൊരാൾക്കൂട്ടം കാറിന് കേടുപാടുകൾ വരുത്തി.. തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥലത്ത് അർധസൈനിക വിഭാഗമുൾപ്പെടെ കനത്ത പോലീസ് കാവലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കൾ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി

Spread the love
Read Also  'സർക്കാരുണ്ടാക്കാൻ 35 സീറ്റ് മതി' ; ബി ജെ പിക്ക് കോൺഗ്രസ്സിൽ വിശ്വാസമെന്ന് പിണറായി