പ്രളയവാർഷികത്തിനു തന്നെ സംസ്ഥാനത്തിൻ്റെ വടക്കൻ ജില്ലകളെയും ഇടുക്കി ജില്ലയെയും ദുരിതത്തിലാഴ്ത്തിയ മഴ ഒഴിഞ്ഞെങ്കിലും വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. പൊതുവെ അപ്രതീക്ഷിതമായി അതിശക്തമായി മഴ പെയ്യുന്ന രീതിയിലെക്ക് കാലാവസ്ഥ മാറിയതിനാൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലാണ് കനത്ത മഴ പെയ്യാൻ സാധ്യത.

നാളെ ഓഗസ്റ്റ് 25ന് ഇടുക്കി ,മലപ്പുറം , കോഴിക്കോട്, കണ്ണൂര്‍, ഓഗസ്റ്റ് 26ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂര്‍, ഓഗസ്റ്റ് 27ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ്, ഓഗസ്റ്റ് 28ന് കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഏത് പ്രദേശത്ത് മഴ കനക്കുമെന്ന് പ്രവചിക്കാനാവില്ല. അതിതീവ്രമഴയുണ്ടാകുമെന്ന് ഇതുവരെ മുന്നറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല

റവന്യൂവകുപ്പും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ ശക്തമാകുന്ന ജില്ലയിലെ കണ്ട്രോള്‍ റൂം താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സമുദ്രനിരപ്പ് ആശങ്കാജനകമാം വിധം ഉയരുന്നു ; കൊച്ചി, മുംബൈ, ചെന്നൈ നഗരങ്ങൾ മുങ്ങുമെന്ന് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here