വടക്കൻകേരളത്തില്‍ അടുത്തയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര  മുന്നറിയിപ്പ്. 

തുടർച്ചയായി മൂന്ന് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്, പത്ത്, പതിനൊന്ന് തിയ്യതികളിലായാണ് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പതിന് തൃശൂര്‍ ജില്ലയിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനൊന്നിന് മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ മഴയെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണു കാലാവസ്ഥാനിരീക്ഷണവകുപ്പിൻ്റെ മുന്നറിയിപ്പ്. .

വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും പത്താം തീയതി തിങ്കളാഴ്ച  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും പതിനൊന്നിന് ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഈ മഴക്കുശേഷം കാലവർഷത്തിൻ്റെ ശക്തി കുറയുമെന്നാണു കാലാവസ്ഥാവിദഗ്ധർ പ്രവചിക്കുന്നത്. ഇക്കുറി കേരളത്തിൽ മൺസൂൺ ദുർബലമായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പിൻ്റെ മുന്നറിയിപ്പുണ്ടായിരുന്നു 

Read Also  തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ ചുഴലിക്കാറ്റും അതിതീവ്രമഴയും

LEAVE A REPLY

Please enter your comment!
Please enter your name here