സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പുമായി കാലാവസ്ഥാനിരീക്ഷണവകുപ്പ്. സംസ്ഥാനത്തെ മുന്നു ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തെക്കൻ കേരളത്തിൽ ഇന്ന് ചിലയിടങ്ങളിൽ മഴ ശക്തമായി. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിൻ്റെ അകമ്പടിയോടെ മഴ പെയ്തു. ഇതോടൊപ്പം ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നു തിങ്കളാഴ്ച രാത്രി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മഴ പൂർണമായി മാറിയിട്ടില്ല എന്നുതന്നെയാണു കരുതുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടിടല്ല. വെള്ളിയാഴ്ച കൊല്ലം ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്‌തേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

Read Also  കനത്ത മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here