ഇരട്ട ന്യൂനമർദ്ദത്തെത്തുടർന്ന് തമിഴ് നാട്ടിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ സംഖ്യ 22 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അർദ്ധരാത്രി തുടങ്ങിയ മഴയിൽ കോയമ്പത്തൂരിനടുത്ത് മേട്ടുപ്പാളയത്ത് നാഡൂരിൽ മതിലിടിഞ്ഞുവീണ് നാലു കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മഴയിൽ കുതിർന്ന് മതിലിടിഞ്ഞ്  വീണ് മൂന്ന് വീടുകള്‍ തകര്‍ന്നാണ് വൻ ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. കൂടുതൽ പേർ മണ്ണിനടിയിലുള്ളതായി സംശയിക്കുന്നു. 

രാത്രി മുതൽ പെയ്യുന്ന കനത്ത മഴ ഭീതി ജനിപ്പിച്ച് ഇപ്പോഴും തുടരുകയാണു. മതിലിടിഞ്ഞതിനെത്തുടർന്ന് നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് ദുരന്തമുണ്ടായത്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളത്തിനടിയിലായി. വിവിധ ജില്ലകളിലായി മഴക്കെടുതികളിൽ 5 പേർ മരിച്ചതായി സ്ഥിരീകരിച്ചു

അർദ്ധരാത്രി ആരംഭിച്ച കനത്ത മഴയില്‍ മതില്‍ വീടുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കല്‍ മതിലാണ് ഇടിഞ്ഞുവീണത്. ദുർബലമായ വീടുകൾക്കുമേൽ മതിൽ പതിക്കുമ്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നു. സമീപപ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാവുകയും അതിൽ മതിലും വീടുകളും തകരുകയായിരുന്നു എന്നാണു റിപ്പോർട്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  നവകേരളസൃഷ്ടി: മാഫിയകളുടെ അരങ്ങേറ്റത്തിന് നാന്ദിയായി; കരിമ്പട്ടികയിൽപെട്ട കെ പി എം ജി വിദഗ്ദ്ധസമിതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here