അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടതിൻ്റെ ഫലമായി തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലു ദിവസത്തേക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം. ഇന്ന് പകൽ മുഴുവൻ മഴ തുടരുമെന്നാണു റിപ്പോർട്ട്. ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലും ബുധനാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

 തിരുവനന്തപുരം, പത്തനംതിട്ട,  ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ പ്രഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളൊഴിച്ച് മറ്റെല്ലാ വിദ്യാലയങ്ങൾക്കും അവധിയാണു

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യതയുള്ളതിനാൽ അതീവജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂമിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട ഭാഗങ്ങളിലെ വീടുകളിൽ പാർക്കുന്നവർ മറ്റൊരിടത്തേക്ക് മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു

തൃശൂർ ജില്ലയിൽ ഉച്ചയ്ക്കുശേഷം വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളുടെ അവധികളുടെ കാര്യം അതാത് ജില്ലകളുടെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ കളക്ടർമാർ അവധി പ്രഖ്യാപിക്കും. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലാ കളക്ടർമാരുടെ നമ്പരിൽ ബന്ധപ്പെട്ടെങ്കിലും അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു

 പലേടത്തും മഴ ശക്തമായ സാഹചര്യത്തിൽ ആവശ്യമെന്ന് കണ്ടാൽ താലൂക്ക് ഭരണച്ചുമതലയുള്ള തഹസീൽദാർമാർക്ക് അവധി നൽകാൻ കളക്ടർമാർ അധികാരം നൽകിയിട്ടുണ്ട്.  അവധി മൂലം നഷ്ടപ്പെടുന്ന അധ്യയനമണിക്കൂറുകള്‍ തുടര്‍ന്നുളള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്. അതേസമയം പ്രഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. യൂണിവേഴ്‌സിറ്റി /ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴയ്ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here