Thursday, January 20

കാലവർഷക്കെടുതി മരണം 14; മഴ മൂന്ന് ദിവസം കൂടെ ശക്തമാകും

സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. രാവിലെ ചെറിയതോതിൽ മഴ മാറിനിന്നെങ്കിലും വൈകുന്നേരത്തോടു കൂടി മഴ ശക്തമായി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്. ഇന്നലെ മാത്രം 12 പേരാണ് മരിച്ചത്. ഏഴോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. മീനച്ചലാർ അപകടകരമായ രീതിയിൽ കര കഴിഞ്ഞൊഴുകുകയാണ്. സംസ്ഥാനത്തെ ഡാമുകളിൽ എല്ലാം റെക്കോർഡ് വെള്ളമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

എറണാകുളം ജില്ലയിൽ 4000ത്തിൽ അധികം പേരെ ദുരിത്വാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വരുന്ന 3 ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love
Read Also  വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളുന്നു ; കനത്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്