മഴ കനക്കുമെന്ന് മുന്നറിയിപ്പു ലഭിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ നാളെ (ആഗസ്ത് 14 ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി.

ഒമ്പത് ജില്ലകളിലെയും പ്രൊഫഷണല്‍ കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ്‌സിറ്റിയുടെയും മറ്റും പൊതു പരീക്ഷകളും ഉണ്ടാകില്ലെന്നും  കളക്ടര്‍മാർ അറിയിച്ചു. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

സ്വകാര്യസ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ല കളക്ടർമാർ പ്രത്യേകം അറിയിച്ചു.  ജില്ലകളിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍മാർ അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ക്യാമ്പുകളില്‍ നിന്നും തിരിച്ച് പോകുമ്പോഴേക്കും വീടുകള്‍ താമസയോഗ്യമാക്കണം: മുഖ്യമന്ത്രി; പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയവ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here