Wednesday, October 21

ഡി പി ഇ പി വരുത്തിയ പഴിമാറ്റിയെടുത്തുകൊണ്ട് ഇടതിന്റെ ഹൈടെക്ക് പ്രഖ്യാപനം ; രഘുനന്ദൻ എഴുതുന്നു

ഇന്നലെ കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദിവസമായിരുന്നു.
16027 സ്കൂളുകളിൽ 374274 ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്നലെ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് നിർവഹിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സംസ്ഥാനം ഹൈടെക് ക്ലാസ് റൂം പദ്ധതി ആവിഷ്കരിച്ചത്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എംപിമാർ, എംഎൽഎമാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിലെ വൻവിപ്ലവമായി ഹൈടെക് ക്ലാസ് റൂം പദ്ധതി മാറുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സർക്കാർ പറയുന്നത്.. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിന്‍റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ഇതിനോടൊപ്പം ലഭ്യമാക്കിയിരുന്നു. പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി. വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നത്.
16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായാണ് 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. പ്രൈമറി- അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്കൂളുകളിൽ ഹൈടെക് ലാബും. കേരളത്തിന്റെ ഈ വികസന സാംസ്‌കാരിക മുന്നേറ്റം നമ്മൾ കാണാതെ പോകരുത്. പ്രത്യേകിച്ചും മറ്റുപല സംസ്ഥാനങ്ങളും നമ്മുടെ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഭാഗമാവുകയും വിദ്യാലയങ്ങൾ പലർക്കും അന്യമാകുകയും ചെയ്യുന്ന അന്തരീക്ഷത്തിൽ. മാത്രമല്ല ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിലും ഈ മുന്നേറ്റം ചർച്ച ചെയ്യേണ്ടതാണ്.
ശാസ്ത്രീയ മുന്നേറ്റങ്ങൾ ലോകമെന്പാടും നടക്കുമ്പോൾ നമ്മുടെ പ്രധനമന്ത്രിയും അവരുടെ പാർട്ടിയിൽപെട്ട നേതാക്കളും ഇപ്പോഴും ശിലായുഗത്തിലോ ത്രേതായുഗത്തിൽ എഴുതപ്പെട്ട കവിതകളിലെ ഉദ്ധരണികൾ അനുദിനം ഉദ്ധരിച്ചുകൊണ്ട് അവയെല്ലാം സത്യമാണെന്നു തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാവ്യ ഭാവനയുടെ ഭാഗമായ ഇത്തരം ചിന്തകളിലൂടെ ഇതാണ് ഇന്ത്യൻ സംസ്കാരം എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ലോക ഭാഷയായ ഇംഗ്ളഷിന്റെ പ്രാധാന്യം കുറച്ചുകാട്ടിക്കൊണ്ടു പുരാതനകാലത്ത് വരേണ്യർ മാത്രം ഉപയോഗിച്ചിരുന്ന സംസ്കൃതത്തിന്റെ പിന്നാലെ പോകുന്നു.. പ്രത്യക്ഷമായി ആർ എസ് എസ് സംഘപരിവാർ സംഘങ്ങളിലേക്കു അധ്യാപനത്തെ എത്തിക്കുന്ന തരത്തിലുള്ള പഠനരീതികളിലേക്കു നമ്മുടെ പുതിയ വിദ്യാഭ്യാസ നയം എളുപ്പത്തിൽ എത്തിച്ചേരുന്നു.
ഇടതു പക്ഷത്തിനു മേൽ എന്നെന്നും ഒരുപരാതിയുണ്ടായിരുന്നു കേരളത്തിലെ ഗവണ്മെന്റ് സ്‌കൂളുകൾ പലതും പുത്തൻ കാരണമായത് അവർ കൊണ്ട് വന്ന ഡി പി ഇ പി പരിഷ്‌കാരം മൂലമാണെന്ന്. പഠനത്തെ .പഠനപ്രവർത്തനന്തത്തെ ഒന്ന് മാറ്റി ചിന്തിക്കുന്ന തലത്തിലേക്ക് കൊണ്ടുവന്ന പ്രവർത്തനധിഷ്ഠിത പഠന രീതിയായിരുന്നു അത് പക്ഷെ കൃത്യമായ പരിചരണത്തോടെ മുൻപോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതും തുടക്കം മുതൽ ഇതെന്തോ കുഴപ്പം പിടിച്ച കാര്യമാണെന്ന തറാത്തൽ ഉണ്ടായ പൊതു അഭിപ്രായമോ ആണ് ഡി പി ഇ പി യെ ബാധിച്ചത്. ഡി പി ഇ പി യിലൂടെ കേരത്തെ നശിപ്പിച്ചു എന്ന ശാപത്തിനുള്ള മറുപടിയാണ് ഇന്നലെയുണ്ടായ പ്രഖ്യാപനം. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇനി പൂട്ടേണ്ടിവരില്ല. ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ലഭ്യമായ വിദ്യാഭ്യാസ പദ്ധതികളെല്ലാം വളരെ മികച്ചതരത്തിൽ ആസൂത്രണത്തെ ചെയ്യാൻ കേരളത്തിലെ ഇടതു ഭരണം ശ്രമിച്ചപ്പോൾ ഭരണമാറ്റം ഒരു പ്രശ്നമായി മാറുന്ന കാഴ്ചയും ഇവിടെയുണ്ടായി.സർവ ശിക്ഷ അഭിയാനും പഞ്ചായത്തുകളും ചേർന്ന് ആസൂത്രണം ചെയ്ത സ്‌കൂളുകളുടെ വികസന മുന്നേറ്റങ്ങൾ ഇത്തരത്തിൽ ഭരണമാറ്റം മൂലം പിന്നോട്ട് പോയതായി നമ്മൾ കണ്ടതാണ്.
പൊതുവെ കേരളത്തിലെ യു ഡി എഫ് ഗവണ്മെന്റുകൾക്കു പൊതു വിദ്യാലയങ്ങളോട് ഒരു താത്പര്യ കുറവുണ്ട്. അത് അവരുടെ ഭരണകാലത്ത് നടക്കുന്ന പ്രവർത്തങ്ങളിൽ നിന്നും മനസിലാക്കാവുന്നതാണ്. കേരളത്തിലെ പൊതു വിദ്യാലയ സമ്പ്രദായത്തോട് ഇടതു ഭരണം കാണിക്കുന്ന അനുകൂല നിലപാട് തന്നെയാണ് നമ്മൾ മനസിലാക്കേണ്ടത്. ഈ മുന്നേറ്റത്തെ കാണാതെ പോകുന്ന മറ്റു ചിലർ കുട്ടി നമുക്ക് ചുറ്റുമുണ്ട്. അത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളാണ് ഇന്നലെയും നമ്മുടെ ‘മാ” ‘മ’ കൾക്ക് വാർത്തയായത് ശിവശങ്കരനും സ്വപ്നയുമായിരുന്നു അവർ കണ്ടില്ല. കാണാൻ താത്‌പര്യപെട്ടില്ല, കേരളത്തിലെ ഈ സാംസ്‌കാരിക മുന്നേറ്റം. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇക്കിളി തന്നെയാണ് അവർ പിന്തുടരുന്ന സംസ്കാരം.

Spread the love
Read Also  ബി ഡി ജെ എസ് എൽഡിഎഫ് മുന്നണിയിലേയ്ക്ക് ? ലോക് സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം