തെലങ്കാന മന്ത്രി നിയമക്കുരുക്കിൽ. വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചത് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമെന്ന് തെലങ്കാനമന്ത്രി. വെടിവെച്ചുകൊലപ്പെടുത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മന്ത്രി രംഗത്ത്. ഇത്തരത്തില്‍ ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കൊരു താക്കീതാണ് പൊലീസിന്റെ നടപടി. അവര്‍ക്ക് ഇതൊരു പാഠമാകുമെന്ന് കരുതുന്നു. സംഭവത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണെന്നും സംസ്ഥാന മന്ത്രി തലസനി ശ്രീനിവാസ റെഡ്ഡി പറഞ്ഞു.

ഇത്തരത്തിലൊരു തെറ്റു നിങ്ങൾ ചെയ്താല്‍ കോടതി വിചാരണയുടേയോ, തടവുശിക്ഷയോ ഒന്നുമല്ല ഉണ്ടാകുക. കൊല നടത്തിയശേഷം ജാമ്യം ലഭിച്ച് കേസ് നീട്ടിക്കൊണ്ടുപോകാമെന്നും കരുതേണ്ട. ഇത്തരത്തില്‍ ക്രൂരകൃത്യം ഉണ്ടായാല്‍ അവരെയെല്ലാം ഒരു എന്‍കൗണ്ടര്‍ കാത്തിരിപ്പുണ്ടെന്ന സന്ദേശമാണ് സംഭവം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നാലുപ്രതികളെയും വെടിവെച്ചു കൊല്ലണമെന്ന് പൊലീസ് നടപടി മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ്. പ്രതികളെ ഉടനടി ശിക്ഷിക്കാന്‍ മുഖ്യമന്തിക്കുമേൽ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇത് രാജ്യത്തിന് നല്‍കുന്ന ഒരു മാതൃകയാണ്. ക്ഷേമപദ്ധതികള്‍ മാത്രമല്ല, കടുത്ത നടപടികളിലൂടെ ക്രമസമാധാനം നിലനിര്‍ത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് തെലങ്കാന മന്ത്രി ശ്രീനിവാസ റെഡ്ഡി ഒരു ദേശീയ ദിനപ്പത്രത്തോട് പറഞ്ഞു.

ഏറ്റുമുട്ടൽ കൊല നടത്തിയതു സംബന്ധിച്ച് ഒരു സംസ്ഥാനമന്ത്രി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. ഇത്തരത്തിലൊരു തെളിവെടുപ്പ് ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ നടക്കുമെന്ന് കരുതുന്നുണ്ടോ. കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് പൊലീസിനു മേലും കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. കോടതിയിലെത്തിയാല്‍ നീതിക്കായി വളരെ കാലംകാത്തിരിക്കേണ്ട അവസ്ഥയാണ്. ഡല്‍ഹിയിലെ നിര്‍ഭയയുടെ അമ്മ ഇക്കാര്യം തുറന്നുപറഞ്ഞു. ഇതില്‍ മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിയുടെ ഈ വാക്കുകൾ നിയമക്കുരുക്കിലേക്ക് വഴിതുറക്കുമെന്ന് ഉറപ്പാണു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  4 പ്രതികളും കൊല്ലപ്പെട്ടതു ഏറ്റുമുട്ടലിൽ തന്നെ ; പോലീസ് നടപടി ന്യായീകരിച്ച് വി സി സജ്ജനാർ

LEAVE A REPLY

Please enter your comment!
Please enter your name here