സിപിഐഎം സ്ഥാനാർഥി ആയിരുന്ന എം. വി. നികേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ഇത് സംബന്ധിച്ച നടപടി കൈക്കൊള്ളാൻ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ച് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നികേഷ് കുമാറിന് 50000 രൂപ കെ. എം. ഷാജി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ അഴീക്കോട് മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കോടതി നിർദ്ദേശിച്ചു.
എന്നാൽ തന്നെ എംഎൽഎ ആയി അംഗീകരിക്കണം എന്ന എം വി നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ആറ് വർഷത്തേക്ക് കെ എം ഷാജിക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.