Saturday, January 29

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ചിത്രം അശ്ലീലമല്ലെന്ന് ഹൈക്കോടതി

മാതൃഭൂമിയുടെ വനിതാ മാഗസിന്‍ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രം അശ്ലീലമല്ലെന്ന് ഹൈക്കോടതി. സദാചാരത്തിന്റെയും ഇന്ത്യന്‍ സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും എതിരാണ് മാസിക പ്രസദ്ധീകരിച്ച കവർ ചിത്രം എന്നും സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതാണ് കവർ ചിത്രം എന്നുമുള്ള പരാതിക്കാരന്റെ വാദം ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു തുടങ്ങിയവരാണ് ചിത്രത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിച്ചത്.

ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാന്‍ സാധിക്കുന്ന സാഹചര്യമാണ് കവര്‍ ചിത്രത്തെ സംബന്ധിച്ചുള്ളതെന്ന് കോടതി നിരീക്ഷിച്ചു. രാജാ രവിവര്‍മയുടെ ചിത്രങ്ങളില്‍ നോക്കുന്നത് പോലെയാണ് തങ്ങള്‍ക്ക് തോന്നിയതെന്നും തങ്ങൾക്ക് യാതൊരു അശ്ലീലതയും ചചിത്രത്തിൽ തോന്നിയില്ലെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളെ മാന്യതയില്ലാത്ത രീതിയില്‍ ചിത്രീകരിക്കാനും കുട്ടികളെ തെറ്റായ രീതിയിലും ചിത്രത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും കോടതി വിശദമാക്കി.

പരാതിക്കാരന്‍ ആരോപിച്ചത് പോലുള്ള ഉദ്ദേശം ചിത്രം പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഉണ്ടായിരുന്നില്ലെന്നും സമൂഹത്തിനെ തെറ്റായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതല്ല ചിത്രമെന്നും ഇന്ത്യന്‍ കലയ്ക്ക് ഏറെ പ്രശംസിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ പാരമ്പര്യമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാണിച്ചു. അജന്ത, എല്ലോറയിലെ ശില്‍പങ്ങള്‍ ഇവയ്ക്ക് ഉദാഹരണമാണ്. ഈ ശില്‍പങ്ങളിലൊന്നും ആരും നഗ്നത അല്ല കാണുന്നത് മറിച്ച് അതിലെ കലാമൂല്യം മാത്രമാണെന്ന് കോടതി വ്യക്തമാക്കി.

കേരളത്തോട് അമ്മമാർ മുലയൂട്ടുന്നതിലേക്ക് തുറിച്ച് നോക്കരുത് എന്ന പതിപ്പിൽ മോഡലായത് ജിലു ജോസഫ് ആയിരുന്നു. എന്നാൽ ചിത്രം സോഷ്യൽ മീഡിയകളിൽ ഉൾപ്പടെ വൻ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മാതാവ് അല്ലാത്ത ജിലു ജോസഫ് കുട്ടിക്ക് മുല കൊടുക്കുന്നത് കവർ ചിത്രമാക്കിയതിലൂടെ ഗൃഹലക്ഷ്മിയും കുട്ടിയുടെ മനുഷ്യാവകാശത്തെ ലംഘിച്ചുവെന്നും ഇത്തരം മാർക്കറ്റിങ് തന്ത്രങ്ങൾ ശരിയല്ലെന്നും ഉൾപ്പടെയുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

Spread the love
Read Also  ജഡ്ജിക്കെതിരെ മാധ്യമങ്ങൾക്ക് കത്തെഴുതിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വിശദീകരണം നൽകണമെന്ന് കോടതി

Leave a Reply