Thursday, January 20

മാപ്പ് പറഞ്ഞിട്ടും ശോഭാ സുരേന്ദ്രന് 25000 രൂപ പിഴയിട്ട് ഹൈക്കോടതി

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലും സന്നിധാനത്തും പൊലീസിന്റെ നടപടികളെ ചോദ്യം ചെയ്ത് ശോഭാ സുരേന്ദ്രന്‍
സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ശോഭാ സുരേന്ദ്രനെതിരെ രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി വിമർശനം നടത്തി.

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി ശോഭാ സുരേന്ദ്രനെ താക്കീത് ചെയ്തു. വികൃതമായ ആരോപണങ്ങളാണ് ഹർജിക്കാരി കോടതിയില്‍ ഉന്നയിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ഹൈക്കോടതി ശോഭയ്ക്ക് 25000 രൂപ പിഴ വിധിച്ചു. ശോഭാ സുരേന്ദ്രനായി അഭിഭാഷകൻ കോടതിയോട് മാപ്പപേക്ഷ നടത്തിയെങ്കിലും അനാവശ്യ ഹർജികൾ നൽകി കോടതിയുടെ സമയം നഷ്ടപെടുത്തിയതിന് പിഴ അനിവാര്യമാണെന്നും തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

Spread the love
Read Also  ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമ്മിക്കണമെന്ന് സംസ്ഥാനസർക്കാരിനോട് സുപ്രീം കോടതി

Leave a Reply