Friday, May 27

ദൽഹിയിൽ അതീവ സുരക്ഷാ ജാഗ്രത

ജയ്ഷ് എ മൊഹമ്മദ് ഭീകരർ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പുറത്തുവിട്ടുകൊണ്ട്  ദൽഹിയിൽ അതീവ സുരക്ഷ പ്രഖ്യാപിച്ചിരിക്കുന്നതായറിയുന്നു.വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തിരച്ചിൽ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

ഡൽഹി പോലിസ് പുറത്തുവിട്ട ചിത്രത്തിൽ കാണുന്നത് ഫിറോസ് പൂർ 9 കിലോമീറ്ററെന്നും ദൽഹിയ്ക്ക് 360 കിലോമീറ്ററെന്നുമുള്ള ദിശാഫലകത്തിനരികിൽ നിൽക്കുന്ന രണ്ടുപേരെയാണ്.കഴിഞ്ഞ ദിവസം ഫിറോസ് പൂരിലാണ് മൂന്ന് പേർ മരണപ്പെടുകയും  20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത തീവ്രവാദി ആക്രമണമുണ്ടായത്. 

സാമൂഹിക മാധ്യമങ്ങൾവഴിയും അല്ലാതെയും ദൽഹിപോലീസ് തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ ജനങ്ങളിലേക്കെത്തിച്ചിട്ടുണ്ട്.

Spread the love
Read Also  കര്‍ഷകമാര്‍ച്ച് പോലീസ് തടഞ്ഞു, യു പി - ഡല്‍ഹി അതിര്‍ത്തിയില്‍ സംഘര്‍ഷം

Leave a Reply