Monday, January 17

ഉത്തരാര്‍ദ്ധഗോളത്തില്‍ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ടത് എക്കാലത്തെയും ഉയര്‍ന്ന ചൂട്

വേനലില്‍ മിതമായ സമശീതോഷ്ണം അനുഭവപ്പെടുന്ന അയര്‍ലന്‍റ്, സ്കോട് ലന്‍റ്, കാനഡ മുതല്‍ ഉരുകിയൊലിക്കുന്ന മധ്യേഷ്യ വരെ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ടത് എക്കാലത്തെയും ഉയര്‍ന്ന താപനിലയാണ്.

ഉയര്‍ന്ന താപമര്‍ദ്ദവും ഉഷ്ണക്കാറ്റും ഉത്തരാര്‍ദ്ധഗോളത്തിലെ മിക്ക പ്രദേശങ്ങളെയും ചുട്ടു പൊള്ളിച്ചു.

വടക്കെ അമേരിക്കയില്‍ കൊളറാഡോ തലസ്ഥാനമായ ഡെന്‍വറില്‍ കഴിഞ്ഞ വ്യാഴാഴ്ച 105 ഡിഗ്രി ഫാരൻ ഹീറ്റ് ചൂടാണ് അനുഭവപ്പെട്ടത്. മൗണ്ട് വാഷിംഗ്ടണ്‍, ന്യൂ ഹാംപ്ഷയര്‍ മുതലായ ദേശങ്ങളില്‍ താപനില 60 ഫാരൻ ഹീറ്റ് ഡിഗ്രിയായിരുന്നു. ബെര്‍ലിങ്ടണില്‍ കഴിഞ്ഞ തിങ്കളാഴ്ച 80 ഡിഗ്രി ഫാരൻ ഹീറ്റ് ചൂടാണ് അനുഭവപ്പെട്ടത്.

യൂറോപ്പിലെ ഗ്ലാസ്കോയില്‍ കഴിഞ്ഞയാഴ്ച 91.8 ഫാരൻ ഹീറ്റ് ഡിഗ്രി അനുഭവപ്പെട്ടു. അയര്‍ലന്‍റിലെ ഷാനോണില്‍ 89.6 ഫാരൻ ഹീറ്റ് ഡിഗ്രിയായിരുന്നു. 

ഇതൊരു ഒറ്റപ്പെട്ട അവസ്ഥയായി കണക്കാക്കാനാവില്ലെന്നും ആഗോളതാപനത്തിന്‍റെ ഫലമാകാമെന്നുമാണ് നിഗമനം.

Spread the love
Read Also  നൂറ്റാണ്ടിലെ ഏറ്റവും വലിയ ചൂടിൽ ബഹ്റൈൻ