ബഹ്‌റൈനില്‍ ശിരോവസ്ത്രം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട യുവതിക്ക് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്‌റൈന്‍ ലേബര്‍ കോടതി. ബഹ്‌റൈനിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. ജോലിയുമായി ബന്ധപ്പെട്ട് ശിരോവസ്ത്രം ധരിക്കരുതെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ യുവതി തയ്യാറായില്ല. തുടർന്ന് സ്ഥാപനം യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.

അറബ് വംശജയായ യുവതി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ലേബർ കോടതിയിൽ പരാതിയുമായി പോവുകയായിരുന്നു. കേസ് സ്വീകരിച്ച കോടതി യുവതിയ്ക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചു. ഇത് പ്രകാരം സ്ഥാപനം 726 ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here