Monday, January 24

ദേവഭൂമിയിലെ മനോനിലതെറ്റിയവർ

ഹിമാചൽ പ്രദേശിലെ കസൊൾ അറിയപ്പെടുന്നത് മിനി ഇസ്രയേൽ എന്നാണ്.നമ്മുടെ മട്ടാഞ്ചേരിക്കപ്പുറമാണത്,ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇസ്രയേലികൾ ഇവിടെ തദ്ദേശിയരായിത്തന്നെയുണ്ട് പാർവതിനദിയുടെ ബേസ്ക്യാമ്പും മലാനയും അക്ഷരാർത്ഥത്തിൽ ഇസ്രയേൽ പോലെയാണ്. ഇതു സൂചിപ്പിക്കുന്നത് ഇന്ത്യൻ അദ്ധ്യാത്മിക ഭൂപടത്തിലേക്കുള്ള തീർത്ഥയാത്രയല്ലയെന്നതാണ് സത്യം ഇതിനപ്പുറം മനസിലാക്കണമെങ്കിൽ അവിടെ വളർന്നു വരുന്ന നിശാപാർട്ടി കളെപ്പറ്റിമാത്രം ചിന്തിച്ചാൽ മതിയാകും.മറ്റൊന്നുകൂടിയുണ്ട്,   അതിവിടെ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന മയക്കുമരുന്നിൻ്റെ കണക്കാണ്.

ഭീതിയുണ്ടാക്കുന്നതാണ് മയക്കുമരുന്നുപയോഗത്തെപ്പറ്റി ഹിമാചൽ പ്രദേശിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ മാർച്ച് മാസത്തിലാണ് പതിനേഴു വയസുമാത്രം പ്രായമുള്ള ഒരു കുട്ടി ജില്ലയിലെ ഡങൊലിയിൽ ഹെറോയിൻ അമിതോപയോഗം കാരണം മരണപ്പെട്ടത്.കുറച്ചു മാസങ്ങൾക്ക് മുൻപ് സമാനമായ മറ്റൊരു സംഭവം കൂടിയുണ്ടായി.കഴിഞ്ഞ ഒരു വർഷത്തെകണക്കെടുത്താൽ നക്കൊർട്ടിക് ഡ്രഗ് ആൻ്റ് സൈക്കൊട്രൊപിക് സബ് സ്റ്റൻസസ്(NDPS)കണക്കനുസരിച്ച് മയക്കുമരുന്നുപയോഗത്തിൻ്റെ കാര്യത്തിൽ വളരെ വലിയതൊതിലുള്ള വർദ്ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

ഹിമാചൽ വാച്ചർ എന്ന സന്നദ്ധസംഘടനയുടെ വിലയിരുത്തൽ കഴിഞ്ഞ പത്തു വർഷങ്ങളായി മൂന്നിരട്ടിയിലധികമായി മയക്കുമരുന്നുപയോഗം വർദ്ധിച്ചുവെന്നാണ്.

വിനോദസഞ്ചാരകേന്ദ്രങ്ങളായ കുളു മനാലി ഷിം ല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതലായി മയക്കുമരുന്നുപയോക്താക്കളുള്ളത്.ഇതു കൂടാതെ അവിടേക്ക് സഞ്ചാരികളായി എത്തുന്ന ഇസ്രയേലികളും മറ്റും തദ്ദേശവാസികളെ  പെട്ടെന്നു പണമുണ്ടാക്കാനായി അനധികൃത കഞ്ചാവു കൃഷിയ്ക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

.വർദ്ധിച്ചു വരുന്ന നിശാപാർട്ടികളും മറ്റും മയക്കുമരുന്നുപയോഗത്തിലുള്ള അമിത വർദ്ധനവിൻ്റെ സൂചനയാണ് നൽകുന്നത് .മലാന പ്രദേശത്ത് കൃത്യമായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികളുടെ എണ്ണം വളരെ കൂടുതലാണ്.അവരിൽ പലരും മയക്കുമരുന്നു ശൃംഘലയുമായി അടുത്തബന്ധം പുലർത്തുന്നവരുമാണ്. ബ്രിട്ടൺ ഇസ്രയേൽ ഡച്ച് ജർമ്മൻ ജപ്പാനീസ് ഇറ്റാലിയൻ വംശജരായ പലരും കഴിഞ്ഞ കുറച്ചു നാളായിNDPS ആക്റ്റ് പ്രകാരം അറസ്റ്റിലായിട്ടുണ്ട്.

എതാണ്ട് സംസ്ഥാനത്തിൻ്റെ നാനൂറു വില്ലേജുകളിലധികം കഞ്ചാവു കൃഷി നടത്തപ്പെടുന്നതായി ഡി ജി പി തന്നെ രേഖാമൂലം സർക്കരിനെ അറിയിക്കുന്നു. ഇതാകട്ടെ എതാണ്ട് നാൽപ്പത് ശതമാനത്തോളം കുട്ടികൾ മയക്ക് മരുന്നുപയോഗിക്കുന്നുണ്ടെന്ന ജസ്റ്റിസ് രാജീവ് ശർമ്മ മുൻപാകെ ഷിം ല യിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് സമർപ്പിച്ച പഠനറിപ്പോർട്ടിന്മേലുള്ള വിധിക്ക്. ശേഷമുണ്ടായ നടപടിയായിരുന്നു.

എന്തായാലും ഗവണ്മെൻ്റിൻ്റെയും പോലിസിൻ്റെയും ഭാഗത്തുനിന്നുള്ളശക്തമായ നടപടികളും നിരന്തരം നടന്നുവരുന്നു. സമീപ സംസ്ഥാനമായ് പഞ്ചാബിലെ അവസ്ഥയും വളരെ ഭീതി ജനിപ്പിക്കുന്നതുതന്നെയാണ്..

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ലോക്കൽ രാഷ്ട്രീയത്തിലും അസംബ്ലി തെരെഞ്ഞെടുപ്പുകളിലും ഇതൊരു ഗുരുതര വിഷയമായി കണുന്നില്ലെന്നും ആരോപണമുണ്ട്.അസംബ്ലിക്ക് പുറത്തുഈ വിഷയം സംബന്ധിച്ച് ഒരു ഗൗരവമായ ചർച്ചയ്ക്ക് പോലുംഅവർ തയ്യാറാകുന്നില്ല.വരും തലമുറയെ ഇതിൽനിന്നും രക്ഷിക്കാൻ രാഷ്ട്രീയമായ ഇച്ഛാശക്തികൂടി ആവശ്യമാണെന്ന് സന്നദ്ധസംഘടനകൾ അഭിപ്രായപ്പെടുന്നു.

 

 

 

 

 

 

 

 

 

 

 

 

 

പലപ്പൊഴും അപ്രാപ്യമായ പടിഞ്ഞാറൻ ഹിമാലയഭാഗങ്ങളിൽ ഇപ്പൊഴും ഓപ്പിയം കൃഷി വളരെ വ്യാപകമായി നടക്കുന്നുണ്ട്.ഇതു യൂറോപ്യൻ രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.മയക്ക് മരുന്നിൻ്റെ രുചിപറ്റി സ്വന്തം രാജ്യങ്ങളിലെക്കു തിരിച്ചുപോകാതെകഴിയുന്നവരും ഈ പ്രദേശങ്ങളിൽ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.പോലീസ് റിപ്പോർട്ട് പ്രകാരം കുളുവാലിയിൽ  51500 ഏക്കർ സ്ഥലത്ത് കഞ്ചാവുകൃഷി നടക്കുന്നുണ്ടെന്നാണിപ്പോഴുംപുറത്തുവരുന്ന റിപ്പോർട്ടുകൾ.

Read Also  മരങ്ങളെ ഗാഢമായ് പുണർന്ന മനുഷ്യൻ

ഇതു കൂടാതെ അനിയന്ത്രിതമായ തോതിൽ പലേടങ്ങളിലും വിദേശികൾക്ക് പ്രിയമായ മരിജുവാന കൃഷി ചെയ്യുന്നതായും കണ്ടെത്തിയിരിക്കുന്നു.

ഇന്ത്യയുടെ സന്മർഗ്ഗിക വിശുദ്ധിയുമായി ബന്ധപ്പെട്ട വിനോദസഞ്ചാരമേഖലയാണ് ഹിമാചൽ.  ഭക്തിയും ‘ധൂമവും` ഇടകലർന്ന ഒരു സംസ്കാരം തന്നെ ഇവിടെ നിലനിൽക്കുന്നുമുണ്ട് എന്നാൽ ഇപ്പോൾ നടക്കുന്നത് അതിനപ്പുറമുള്ള ചിലതാണ്. ഭക്തിയുടെ പേരിൽ നടക്കുന്ന തീവ്രവാദം പോലെതന്നെ തടയേണ്ടതാണ് അനുബന്ധമായ ഇത്തരം പരിപാടികളൂം.

 

Spread the love