ഔദ്യോഗിക ആവശ്യത്തിനുള്ള ആശയ വിനിമയങ്ങള്‍ക്ക് ഇംഗ്ലീഷോ ഹിന്ദിയോ മാത്രം ഉപയോഗിക്കണമെന്ന് തെക്കെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് സതേണ്‍ റെയില്‍വേയുടെ ഉത്തരവ്. ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്‌റ്റേഷന്‍ മാസ്റ്ററും തമ്മിലുള്ള ആശയ വിനിമയങ്ങള്‍ക്കാണ് പ്രാദേശിക ഭാഷകള്‍ ഒഴിവാക്കി ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ഉപയോഗിക്കണമെന്ന് സതേണ്‍ റെയില്‍വേ ഉതതരവിറക്കിയത്.

ജൂണ്‍ 12 ന് ചീഫ് ട്രാന്‍സ്‌പൊര്‍ട്ടേഷന്‍ പ്ലാനിങ് ഓഫീസറായ ആര്‍. ശിവ ആണ് ഉത്തരവിറക്കിയത്. എന്താണ് പറയുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഈ നിര്‍ദേശമെന്നും ഉത്തരവില്‍ പറയുന്നു. ചെന്നൈ ഡിവിഷനിലെ സെക്ഷന്‍ കണ്‍ട്രോളര്‍മാര്‍, സ്‌റ്റേഷന്‍ സ്റ്റാഫ്, ട്രാഫിക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ എന്നിവര്‍ക്കാണ് ഈ നിര്‍ദേശം ലഭിച്ചത്.

റെയില്‍വേയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് ആവശ്യമാണെന്നും റെയില്‍വേ സിഗ്നലുകള്‍ തെറ്റായി കൈമാറുന്നത് ഒഴിവാക്കാന്‍ ഈ നിര്‍ദേശം സഹായിക്കുമെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറൽ മാനേജർ ഗജനനന്‍ മല്യ ഉത്തരവിനോട് പ്രതികരിച്ചു.

ഹിന്ദി അടിച്ചേൽപ്പിക്കുന്ന ഉത്തരവിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇത് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് ഡി.എം.കെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിന്‍വലിച്ച റയിൽവേ ആശയവിനിമയങ്ങള്‍ കൂടുതല്‍ കൃത്യമായി നടത്തണം എന്ന് മാത്രം നിര്‍ദേശിക്കുന്ന പുതിയ ഉത്തരവ് വകുപ്പ് പുറത്തിറക്കി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മികച്ചതാക്കാനാണ് ഈ നിര്‍ദേശം നല്‍കിയതെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.

രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനുള്ള വ്യാപക ശ്രമങ്ങളാണ് നടക്കുന്നത്. നേരത്തെ പുതിയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി നിര്ബന്ധമാക്കാനുള്ള ശ്രമം നടത്തിയിരുന്നു. തുടർന്ന് തമിഴ്‌നാട് ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥനങ്ങൾ വ്യപാക പ്രതിഷേധം ഉയർത്തിയതോടെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോവുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ ജനവികാരം ശക്തി പ്രാപിക്കുന്നു; ട്വിറ്ററിൽ ട്രെൻഡ് ആയി #StopHindiImposition

LEAVE A REPLY

Please enter your comment!
Please enter your name here