Thursday, January 20

‘ഹിന്ദു ബായി ചിക്കൻ ഷോപ്പ്’ ഹിന്ദുവിനെ അപമാനിക്കുന്നത്; കടയടപ്പിച്ച് ഹിന്ദുത്വ സംഘടനകൾ

 

കോഴി കടയ്ക്ക് ഹിന്ദു ബായി ചിക്കൻ ഷോപ്പ് എന്ന പേരിട്ടതിന്റെ പേരിൽ കടക്കാരന് ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. ഗുര്‍ഗൗണില്‍ ആണ് ഹിന്ദുത്വ സംഘടനകൾ ബോര്‍ഡ് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് രംഗത്ത് വരികയും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബാബു ലാല്‍ എന്നാണ് ഉടമയുടെ പേരെങ്കിലും ട്രൂ കോളറിൽ നമ്പർ സേർച്ച് ചെയ്യുമ്പോൾ ആരിഫ് എന്ന പേരിൽ ആണ് നമ്പർ കാണിക്കുന്നതെന്നും രാജസ്ഥാനിൽ ഉള്ള മുസ്‌ലിം ഉടമ തങ്ങളുടെ മതത്തെ അവഹേളിക്കാൻ മനഃപൂർവം ആണ് ഇത്തരത്തിൽ പേര് നൽകിയതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആക്ഷേപം.

ബോര്‍ഡിലുള്ള പേര് ഹിന്ദു ഭായ് ചിക്കന്‍ ഷോപ്പ് എന്നാണ്. വിശദമായി പരിശോധിച്ചപ്പോള്‍ ഉടമ രാജസ്ഥാനില്‍ നിന്നുള്ള മുസ്ളീം മതത്തില്‍പ്പെട്ടയാളാണെന്ന് കണ്ടെത്തി. ഞങ്ങളെ അവഹേളിക്കാനാണ് ബോര്‍ഡില്‍ ഞങ്ങളുടെ മതത്തിന്റെ പേരു നൽകിയത്. അഖില ഭാരത് ഹിന്ദു ക്രാന്തി ദളിന്റെ ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് മിത്തല്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം തന്നെ തങ്ങള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നുവെന്നും തുടർന്ന് പൊലീസ് ഇടപെട്ട് ബോര്‍ഡ് മാറ്റുകയും ചെയ്തതായും ഇയാൾ പറയുന്നു. എന്നാൽ തങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ കട തുറന്നിരിക്കുകയായിരുന്നുവെന്നും ബോര്‍ഡിനെച്ചൊല്ലി ഉണ്ടായ തർക്കം മൂലം ഉടമയും സഹായിയും സ്ഥലം വിട്ടുവെന്നും ഇയാൾ പറഞ്ഞു. എന്നാൽ സംഭവത്തിൽ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Spread the love
Read Also  ഹമീദ് അൻസാരിക്കെതിരെ ആരോപണം ഉന്നയിച്ച റോ മുൻ ഉദ്യോഗസ്ഥൻ സംഘപരിവാർ പ്രചാരകൻ

Leave a Reply