ബിജെപി ചരിത്ര വിജയവുമായി അധികാരം നിലനിർത്തുമ്പോൾ വീണ്ടും ഹിന്ദുത്വ ഭീകരവാദികൾ പശു സംരക്ഷകരുടെ വേഷം കെട്ടി ആക്രമണം അഴിച്ചുവിടുന്നു. മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേര്‍ക്കെതിരെ ഹിന്ദുത്വ ഭീകരർ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചു.  ഇവരെ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

hate crimes

ആളുകൾ നോക്കി നിൽക്കുമ്പോഴാണ് പശു ഭീകരർ ആക്രമണം നടത്തുന്നത്. സ്ത്രീയെ ചെരുപ്പ് കൊണ്ട് അടിച്ചും ജയ് ശ്രീറാം വിളിപ്പിച്ചുമായിരുന്നു പശു ഭീകരരുടെ ആക്രമണം. 

സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായ തെരച്ചില്‍ തുടരുകയാണ്.

Read Also  പശുവിന്റെ പേരിൽ വീണ്ടും കൊലപാതകം; പരിക്കേറ്റവർക്കെതിരെ പൊലീസ് കേസും

LEAVE A REPLY

Please enter your comment!
Please enter your name here