പാകിസ്താനില്‍ രണ്ടു ദിവസം മുമ്പ് ഹിന്ദു പെണ്‍കുട്ടിയെ വിവാഹ വേദിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്നു ആരോപിച്ചു വിദേശകാര്യവകുപ്പിന്റെ പ്രതിഷേധം. സംഭവത്തിൽ പാക് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇന്ത്യ. ജനുവരി 25നാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ സംഭവം നടന്നതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്

ഈ സംഭവത്തിനുശേഷം തര്‍പാര്‍ക്കര്‍ ജില്ലയിലെ ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം ഉണ്ടായതായും വാർത്ത പുറത്തുവന്നിരുന്നു. ഈ രണ്ടു സംഭവങ്ങളെയും ഇന്ത്യ അപലപിച്ചു. രണ്ടു പരാതികളിലും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യവകുപ്പു അറിയിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ റിമാന്‍ഡ് ചെയ്യുന്നതിനുള്ള നടപടി ഉണ്ടാവണം. നിഷ്പക്ഷ അന്വേഷണം നടത്തണം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ വിവാദമായ ഈ സംഭവം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു പെണ്‍കുട്ടിയെ വിവാഹ വേദിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി ഷാരൂഖ് മേമനെന്ന ആളെക്കൊണ്ട് വിവാഹം കഴിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി കറാച്ചിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

 

Read Also  'ഇന്ത്യൻ പൗരത്വം ഞങ്ങൾക്കാവശ്യമില്ല' ബി ജെ പി സർക്കാരിൻ്റെ വാഗ്ദാനം നിരസിച്ച് പാകിസ്ഥാൻ ഹിന്ദു സമൂഹം

LEAVE A REPLY

Please enter your comment!
Please enter your name here