Saturday, August 8

കുറ്റവാളിയായ ആൾദൈവം വിദേശ ദ്വീപ് വാങ്ങി ഹിന്ദുരാഷ്ട്രവും പ്രഖ്യാപിച്ചു

ഇന്ത്യയിൽ  ക്രിമിനൽ കേസിൽ കുടുങ്ങി മുങ്ങിയ ആൾദൈവം വിദേശത്ത്  ദ്വീപ് വാങ്ങി സ്വന്തം രാജ്യവും പ്രഖ്യാപിച്ചു. രാജ്യത്തിനു നാമധേയം കൈലാസം. അവിടം കൊണ്ടും തീർന്നില്ല. വാങ്ങിയ രാജ്യം ഹിന്ദുരാഷ്ട്രമായും പ്രഖ്യാപിച്ചു. ഇനി ഇന്ത്യയിൽ നിന്നും നിഷ്കാസിതരാകുന്ന ഹിന്ദുക്കൾക്ക് തൻ്റെ രാജ്യത്ത് ജീവിക്കാമെന്ന സർക്കുലറും പുറത്തിറക്കി.

ക്രിപ്റ്റോകറൻസി അംഗീകരിക്കുന്ന റിസർവ്വ് ബാങ്ക് കൈലാസത്തിലുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു യൂണിവേഴ്സിറ്റിയും ഉടൻ നിലവിൽ വരും. നിത്യാനന്ദ എന്ന ടി വി ചാനൽ, നിത്യാനന്ദ എന്ന പത്രം എന്നിവ ഉണ്ടെന്ന് ആൾദൈവം അറിയിച്ചു.  ഐക്യരാഷ്ട്രസഭയോട് ചില ഡിമാൻ്റുകളും നിത്യാനന്ദ മുന്നോട്ട് വെച്ചിട്ടുണ്ട്. തൻ്റെ രാജ്യത്തെ റിസർവ്വ് ബാങ്കിനു 6 ടൺ ഉണ്ടെന്നും ഉടൻ തന്നെ രാജ്യത്തിനു അംഗീകാരം നൽകണമെന്നുമുള്ള ആവശ്യങ്ങളാണു അത്. രാജ്യത്തിനു അനുമതി ലഭിക്കാനായി ഒരു അമേരിക്കൻ കമ്പനിയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത് 

ഗുജറാത്തിൽ നാലു  പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച വിവാദമായ കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറിലാണു സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം ‘രാജ്യം’ സ്ഥാപിച്ചത്. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. നംവംബർ 21നാണ്  അദ്ദേഹത്തെ കാണാനില്ലെന്നും നിത്യാനന്ദ രാജ്യം വിട്ടതായും ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ  പ്രതിപക്ഷം സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.

ഈ വാർത്ത വിവാദമാകുന്നതിനിടെയാണു  താന്‍ പരമാധികാര സനാദന ഹിന്ദുധര്‍മ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്. ഇംഗ്ളീഷ് ചാനലായ റിപ്പബ്ലിക്ക് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ രാജ്യം.  രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്‍റെ പതാകയും, പാസ്പോര്‍ട്ടും നിത്യാനന്ദ പുറത്തിറക്കി. രാജ്യത്തെ സംബന്ധിച്ച നിയമാവലികളും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിൻ്റെ പതാകയും ഡിസൈൻ ചെയ്ത് ഉയർത്തിയതിൻ്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.  ഹിന്ദുരാഷ്ട്രമായ കൈലാസത്തിൽ കാവി നിറത്തില്‍ നിത്യനന്ദയുടെ ചിത്രത്തോടൊപ്പം ശിവനും  നന്ദി വിഗ്രഹവും അടങ്ങുന്നതാണു പതാകയുടെ ഡിസൈൻ.  അതോടൊപ്പം രണ്ട് തരം പാസ്പോര്‍ട്ടും പുറത്തിറക്കിയിട്ടുണ്ട്. മഹത്തായ ഹിന്ദു രാഷ്ട്രമാണ് ഇതെന്ന് പറയുന്ന നിത്യാനന്ദ ഹിന്ദുധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും അറിയിപ്പിൽ പറയുന്നു. എന്നാല്‍ അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണ് കൈലാസ എന്നും രാജ്യം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഒരു മാസം മുമ്പാണു നാല് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിനു  നിത്യാനന്ദയ്ക്കെതിരെ അഹമ്മദാബാദിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ  ആശ്രമത്തിന്‍റെ പ്രവര്‍ത്തനത്തിനായി അനുയായികളെ പെൺകുട്ടികളെ ഉപയോഗിച്ച സ്വാധീനിച്ച് സംഭാവന സ്വീകരിക്കാനായിരുന്നു ശ്രമം. നിത്യാനന്ദയുടെ ശിഷ്യരായ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ ഇദ്ദേഹം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  തട്ടിക്കൊണ്ടുപോയ പെൺകുട്ടികൾ നിത്യാനന്ദയുടെ 'കൈലാസ'രാജ്യത്തിൽ

Leave a Reply