അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം നടത്തുകയുണ്ടായി. വൈറ്റ് ഹൗസിലെ റൂസ് വെല്‍റ്റ് റൂമിലായിരുന്നു ആഘോഷം. ഇന്ത്യന്‍ അമേരിക്കക്കാരും ഇന്ത്യന്‍ വംശജരായ ഭരണകര്‍ത്താക്കളും ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആഘോഷത്തിനെ പറ്റി ട്രംപ് ട്വീറ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ ട്രംപിന്റെ ട്വീറ്റില്‍ ദീപാവലി ആഘോഷത്തില്‍ ഹിന്ദു പ്രാതിനിധ്യമില്ല. ആദ്യ ട്വീറ്റില്‍ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഒന്നാം ട്വീറ്റ് മാറ്റിയെഴുതി. അപ്പോഴും ഹിന്ദു ഒഴിവാക്കപ്പെട്ടു. മൂന്നാമത്തെ ട്വീറ്റിലാണ് ഹിന്ദു ചേര്‍ക്കപ്പെട്ടത്.
ഇന്ന് നാം, അമേരിക്കയിലും ലോകമെമ്പാടുമുള്ള ബുദ്ധിസ്റ്റുകളും സിക്കുകാരും ജൈനരും ആചരിക്കുന്ന ദീപാവലിയ്ക്കായി ഒത്തു കൂടിയിരിക്കുകയാണ്. പുതുവര്‍ഷാരംഭത്തിന്റെ ദീപം തെളിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നിങ്ങനെ കുറിച്ച ട്വീറ്റ് വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷച്ചടങ്ങുകളുടെ യു ട്യൂബ് ലിങ്കും ചേര്‍ത്താണ് പ്രസിദ്ധീകരിച്ചത്.
ട്രംപ് ഹിന്ദുക്കളെ ഒഴിവാക്കിയത് ശ്രദ്ധയില്‍ പെട്ട സി എന്‍ എന്‍ പ്രതിനിധി മനു രാജു ദീപാവലി പ്രധാനമായും ഹിന്ദു ആഘോഷമാണെന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി. അത് മനസ്സിലാക്കിയ ഉടനെതന്നെ ട്രംപ് ട്വീറ്റ് തിരുത്തുകയുണ്ടായി.
അമേരിക്കയിലും ലോകമെമ്പാടുമുള്ള ബുദ്ധിസ്റ്റുകളും സിക്കുകാരും ജൈനരും ആചരിക്കുന്ന ദീപാവലി ആഘോഷിക്കാനാണ് ഇന്ന് നാമിവിടെ കൂടിയിരിക്കുന്നത്. പുതുവര്‍ഷാരംഭം കുറിക്കുന്ന ദീപം തെളിയിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത് എന്ന രണ്ടാം ട്വീറ്റിലും ഹിന്ദു ഉള്‍പ്പെട്ടില്ല.
മനു രാജു ഇതും ചൂണ്ടിക്കാണിക്കുകയുണ്ടായി. ഉടനെ പ്രസിഡന്റ് രണ്ടാം ട്വീറ്റും മാറ്റി. ഇത് വൈറ്റ്ഹൗസിലെ റൂസ് വെല്‍റ്റ് റൂമില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ദീപങ്ങളുടെ ആഘോഷമായ അങ്ങേയറ്റം സവിശേഷജനതയായ ഹിന്ദുക്കളുടെ ദീപാവലിയെ ആദരിക്കുന്നതിന് കൂടിയതാണ്. എന്നായിരുന്നു ഇപ്പോഴത്തെ ട്വീറ്റ്.
ഇന്ത്യയിലെ മതവിഭാഗങ്ങളെ പറയുന്ന കൂട്ടത്തില്‍ ഹിന്ദുവിന് വലിയ പ്രാധാന്യം കല്പിക്കാത്ത പ്രസിഡന്റിന്റെ ട്വീറ്റ് രണ്ട് പ്രാവശ്യം തള്ളിക്കള്ളയേണ്ടതാണ് ഹിന്ദുവെന്ന ബോധം എന്നതു പോലെ തോന്നിപ്പിക്കുന്നു.
ഇത് ട്രംബിന്റെ മാത്രം കുഴപ്പമല്ല. മുമ്പ് ഒബാമയുടെ ഓഫീസിന്റെ ഒരു പ്രസ്താവനയിലും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. മുമ്പ് കാലത്ത് അമേരിക്കക്കാര്‍ക്ക് / യൂറോപ്പ്യന്മാര്ക്ക് ‘ഇന്ത്യന്‍’ എന്നാല്‍ റെഡ് ഇന്ത്യക്കാര്‍ എന്നായിരുന്നു. . . പലപ്പോഴും കണ്ഫ്യൂഷന് ഉണ്ടാക്കിയിരുന്ന പദം. . .